വസ്തുവിന്മേൽ വായ്പ: ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ നൽകുന്ന ബാങ്കുകൾ

  • എൽഎപി വായ്പയുടെ പലിശ നിര വാർഷികം 9.50 ശതമാനം മുതൽ ആരംഭിക്കുന്നു
  • ബാങ്കുകൾ റെസിഡൻഷ്യൽ വസ്തുവിന്മേൽ ഉള്ള വായ്പയ്ക്ക് കുറഞ്ഞ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു

Update: 2024-05-24 12:09 GMT

വസ്തുവകകൾ പണയം വെച്ച് പണം ആവശ്യമുണ്ടോ? ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന ബാങ്കുകളെക്കുറിച്ച് അറിയാം

വസ്തുവിന്റെ ഉടമസ്ഥാവകാശം നഷ്ടപ്പെടാതെതന്നെ വായ്പ തിരിച്ചടയ്ക്കാം എന്നതാണ് വസ്തുവിന്മേൽ ഉള്ള വായ്പയുടെ (LAP) പ്രധാന സവിശേഷത. എൽഎപി വായ്പയുടെ പലിശ നിര വാർഷികം 9.50 ശതമാനം മുതൽ ആരംഭിക്കുന്നു. ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോറും വസ്തുവിന്റെ സ്വഭാവവും വായ്പയുടെ അന്തിമ പലിശ നിരക്ക് നിർണ്ണയിക്കും. ബാങ്കുകൾ റെസിഡൻഷ്യൽ വസ്തുവിന്മേൽ ഉള്ള വായ്പയ്ക്ക് കുറഞ്ഞ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു

പൈസ ബസാർ ഡോട്ട് കോം നൽകുന്ന ഏറ്റവും പുതിയ കണക്കുകകൾ അനുസരിച്ച് കുറഞ്ഞ പലിശയിൽ വസ്തുവിന്മേൽ മികച്ച വായ്പകൾ നൽകുന്ന ബാങ്കുകളുടെ വിവരങ്ങൾ ഇവയാകുന്നു :

എച്ച്ഡിഎഫ്സി ബാങ്ക്: 9.50 ശതമാനം മുതൽ പലിശ നിരക്കുകൾ, പ്രോപ്പർട്ടി മൂല്യത്തിൻ്റെ 65% വരെയുള്ള വായ്പ, 15 വർഷം വരെ കാലാവധി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും/ഇന്ത്യൻ ബാങ്ക് : 10 ശതമാനം മുതൽ പലിശ നിരക്കുകൾ. 15 വർഷം വരെ കാലാവധി.

ആക്സിസ് ബാങ്ക്: വസ്തുവിനെതിരെ വായ്പയ്ക്ക് 10.50 ശതമാനം മുതൽ പലിശ നിരക്ക്. 15 വർഷം വരെ കാലാവധിയുള്ള 5 കോടി വരെ വായ്പ ലഭിക്കും.

ബാങ്ക് ഓഫ് ബറോഡ: 10.85 ശതമാനം മുതൽ ആരംഭിക്കുന്നു. 15 വർഷം വരെ കാലാവധിയുള്ള 25 കോടി വരെ വായ്പ ലഭിക്കും.

കാനറ ബാങ്ക്: 10.30 ശതമാനം മുതൽ പലിശ നിരക്കിൽ 15 വർഷം വരെ കാലാവധിയുള്ള 25 കോടി വരെ വായ്പ ലഭിക്കും.

ഐസിഐസി ബാങ്ക്/ബാങ്ക് ഓഫ് ഇന്ത്യ: 10.85 ശതമാനം മുതൽ പലിശ നിരക്കുകൾ ഈടാക്കുന്നു. 15 വർഷം വരെ കാലാവധിയുള്ള വായ്പ നൽകുന്നു. ശമ്പളം വാങ്ങുന്നവർക്ക് ഒരു കോടി രൂപ വരെയും, സ്വയം തൊഴിൽ വായ്പ എടുക്കുന്നവർക്ക് 5 കോടി രൂപ വരെയും ക്രെഡിറ്റ് ലിമിറ്റ് ഉള്ള ഹോം ഓവർ ഡ്രാഫ്റ്റ് സൗകര്യം കൂടാതെ ഡോക്ടർമാർക്ക് പ്രോപ്പർട്ടി മൂല്യത്തിൻ്റെ 70% വരെ ലോൺ തുക വേഗത്തിൽ അനുവദിക്കുന്ന പ്രത്യേക സ്കീമും ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള എൽഎപി വായ്പക്കാർക്ക് ഇത് ടോപ്പ്-അപ്പ് ലോണുകളും നൽകുന്നു.

പഞ്ചാബ് നാഷണൽ ബാങ്ക്: 10.40 ശതമാനം മുതൽ പലിശ നിരക്കുകൾ. 10 വർഷം വരെ കാലാവധിയുള്ള 5 കോടി വരെ വായ്പ ലഭിക്കും.

വായ്പയെടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

പലിശ നിരക്ക് താരതമ്യം ചെയ്യുക :  മറ്റ് ബാങ്കുകളുമായി പലിശ നിരക്കുകൾ താരതമ്യം ചെയ്യുക. 

മറഞ്ഞിരിക്കുന്ന ചെലവുകൾ: വായ്പയുടെ പ്രോസസ്സിംഗ് ഫീസ്, മുൻകൂർ അടവ് ചാർജ്ജുകൾ തുടങ്ങിയ മറഞ്ഞിരിക്കുന്ന ചെലവുകളെക്കുറിച്ച് അന്വേഷിക്കുക.

വായ്പ തുകയും തിരിച്ചടവ് കാലാവധിയും: നിങ്ങൾക്ക് ആവശ്യമുള്ള യഥാർത്ഥ വായ്പ തുകയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. കഴിയുന്നത്ര കുറഞ്ഞ കാലയളവിൽ വായ്പ തിരിച്ചടയ്ക്കുന്നത് പലിശ ചെലവ് കുറയ്ക്കാൻ സഹായിക്കും.

വസ്തുവിനെതിരെ വായ്പ എടുക്കുന്നത് ഒരു സാമ്പത്തിക തീരുമാനമാണ്. ശ്രദ്ധാപൂർവ്വം പ്ലാൻ ചെയ്തും താരതമ്യം ചെയ്തും വേണം വായ്പയെടുക്കാൻ. ഏറ്റവും കുറഞ്ഞ പലിശ നിരക്കും മികച്ച വ്യവസ്ഥകളും വാഗ്ദാനം ചെയ്യുന്ന ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത് നിങ്ങളുടെ പണച്ചെലവ് കുറയ്ക്കുകയും വായ്പ തിരിച്ചടവ് എളുപ്പമാക്കുകയും ചെയ്യും.

ഈ ബാങ്കുകളിൽ നിന്ന് കൃത്യമായ പലിശ നിരക്ക് ലഭിക്കുന്നതിന് അവരുടെ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ നേരിട്ട് ബ്രാഞ്ചിൽ ബന്ധപ്പെടുകയോ ചെയ്യണം. പലിശ നിരക്ക് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, വായ്പ തുക, തിരിച്ചടവ് കാലാവധി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. 

കുറിപ്പ്: ഈ വിവരം സാമ്പത്തിക ആസൂത്രണ ഉപദേശമായി കണക്കാക്കരുത്. വായ്പയെടുക്കുന്നതിന് മുമ്പ് ബാങ്കുകളുടെ വ്യവസ്ഥകളും, നിബന്ധനകളും ശ്രദ്ധാപൂർവ്വം വായിക്കുക.


Tags:    

Similar News