എല്‍ഐസി ഹെല്‍ത്ത് ഇന്‍ഷുറന്‍സിലേക്ക്
- ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം അവസാനം
- ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഹരികള്‍ എല്‍ഐസി ഏറ്റെടുക്കും
- ഓഹരികള്‍ ഏറ്റെടുക്കുന്ന കമ്പനിയുടെ പേര് എല്‍ഐസി വെളിപ്പെടുത്തിയിട്ടില്ല
;
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് പ്രവേശിക്കുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് സിഇഒ സിദ്ധാര്‍ത്ഥ മൊഹന്തി. ഈ മാസം അവസാനത്തോടെ ഇതില്‍ തീരുമാനം പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സ്വതന്ത്ര ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഓഹരി ഏറ്റെടുക്കാനാണ് എല്‍ഐസി തയ്യാറെടുക്കുന്നത്. ഓഹരി ഏറ്റെടുക്കാനുദ്ദേശിക്കുന്ന കമ്പനിയുടെ പേരും സിദ്ധാര്‍ത്ഥ മൊഹന്തി വെളിപ്പെടുത്തിയില്ല.
ഇന്‍ഷുറന്‍സ് മേഖലയിലെ എല്‍ഐസിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും അതിന്റെ ഉപഭോക്തൃ അടിത്തറയും വിതരണ ശൃംഖലയും പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവത്കരണവും കമ്പനി ലക്ഷ്യമിടുന്നു.
കൃത്യമായ ഓഹരി പങ്കാളിത്തത്തെ കുറിച്ചും എല്‍ഐസി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനിയെ സംബന്ധിച്ചും അദ്ദേഹം കൂടുതല്‍ വെളിപ്പെടുത്തിയില്ല. അതേസമയം എല്‍ഐസി ഏറ്റെടുക്കുന്ന കമ്പനിയില്‍ എല്‍ഐസിക്ക് ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുണ്ടാകില്ലെന്ന് മൊഹന്തി വ്യക്തമാക്കി.
എല്‍ഐസി ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ മൊഹന്തി ആരോഗ്യ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ കമ്പനിയുടെ സാധ്യതകള്‍ മുമ്പ് എടുത്തുകാണിച്ചിരുന്നു.സ്ഥിര ആനുകൂല്യ ആരോഗ്യ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ അവര്‍ക്ക് പരിചയമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.