ഇന്‍ഷുറന്‍സിലെ 100% വിദേശ നിക്ഷേപം ആഗോള കമ്പനികളെ ആകര്‍ഷിക്കും

  • രാജ്യത്ത് ഗണ്യമായ കവറേജ് വിടവുകള്‍ ഉണ്ടെന്ന് ഐആര്‍ഡിഎഐ മേധാവി
  • നിലവില്‍ രാജ്യത്ത് ഇന്‍ഷുറന്‍സ് കമ്പനികളുടെ എണ്ണത്തിന്റെ ഇരട്ടിയെങ്കിലും ആവശ്യമുണ്ട്
  • ഏകദേശം 340 ദശലക്ഷം ജനസംഖ്യയുള്ള യുഎസില്‍ 700 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളോളം ഉള്ളത് ഉദാഹരണം

Update: 2024-11-28 03:47 GMT

ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖല ഉദാരവല്‍ക്കരിക്കപ്പെട്ടിട്ട് ഏകദേശം കാല്‍നൂറ്റാണ്ടായി. 27 ലൈഫ് ഇന്‍ഷുറര്‍മാര്‍, 34 നോണ്‍-ലൈഫ് ഇന്‍ഷുറര്‍മാര്‍, ഒരു ആഭ്യന്തര റീഇന്‍ഷുറര്‍, പത്ത് വിദേശ റീഇന്‍ഷുറന്‍സ് ശാഖകള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഗണ്യമായ കവറേജ് വിടവുകള്‍ കണക്കിലെടുത്ത് കുൂടുതല്‍ കമ്പനികളുടെ ആവശ്യം - പ്രത്യേകിച്ച് സ്‌പെഷ്യലൈസ്ഡ് - ഒരിക്കലും കൂടുതല്‍ ശക്തമായിരുന്നില്ല.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍, ആറ് പുതിയ കമ്പനികള്‍ ഇന്‍ഷുറന്‍സ് വ്യവസായത്തിലേക്ക് പ്രവേശിച്ചു. അതേസമയം ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ചെയര്‍പേഴ്സണ്‍ ദേബാശിഷ് പാണ്ഡ 1.4 ബില്യണ്‍ ജനങ്ങളുടെ വികസിത ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ എണ്ണം പര്യാപ്തമല്ലെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്.

ഒക്ടോബറില്‍ നടന്ന സിഐഐ ഇന്‍ഷുറന്‍സ് പരിപാടിയില്‍ സംസാരിക്കവെ, ആഭ്യന്തര, വിദേശ സ്രോതസ്സുകളില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ മൂലധനം ഈ മേഖലയിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പാണ്ഡ വിശദീകരിച്ചിരുന്നു.

''ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫ്‌ലോട്ടിങ്ങിനുള്ള എല്ലാ പ്രവേശന തടസ്സങ്ങളും ഞങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഇന്ന്, എല്ലാ വിഭാഗം നിക്ഷേപകര്‍ക്കും ഫണ്ടുകള്‍ക്കും - സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, സ്ഥാപന നിക്ഷേപകര്‍, ഫാമിലി ഓഫീസുകള്‍ - ഇന്‍ഷുറന്‍സ് മേഖലയില്‍ നിക്ഷേപം നടത്താനും നിക്ഷേപകരോ പ്രമോട്ടറോ ആകാനും കഴിയും, ''പാണ്ഡ ചടങ്ങില്‍ പറഞ്ഞു. വലിയ കമ്പനികളും ബിസിനസ് ഗ്രൂപ്പുകളും ഇന്‍ഷുറന്‍സ് മേഖലയിലേക്ക് പ്രവേശിക്കണമെന്നുംസ അദ്ദേഹം സൂചിപ്പിച്ചു.

2022-23 ലെ ഐആര്‍ഡിഎഐ യുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയുടെ വ്യാപനം 2021-22 ല്‍ 3.2 ശതമാനത്തില്‍ നിന്ന് 2022-23 ല്‍ 3 ശതമാനമായി കുറഞ്ഞു. അതേസമയം നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് മേഖലയുടേത് 1 ശതമാനമായി തുടര്‍ന്നു. ഈ രണ്ട് വര്‍ഷങ്ങളിലും. ഇന്ത്യയുടെ മൊത്തത്തിലുള്ള ഇന്‍ഷുറന്‍സ് വ്യാപനം 2021-22 ലെ 4.2 ശതമാനത്തില്‍ നിന്ന് 2022-23 ല്‍ 4 ശതമാനമായി കുറഞ്ഞു.

2022-23 ല്‍ വ്യാപനം കുറഞ്ഞപ്പോള്‍, ലൈഫ് ഇന്‍ഷുറന്‍സ് സാന്ദ്രത 2021-22 ല്‍ 69 ഡോളറില്‍ നിന്ന് 70 ഡോളറായി ഉയര്‍ന്നു. നോണ്‍-ലൈഫ് ഇന്‍ഷുറന്‍സ് സാന്ദ്രത സ്ഥിരമായി തുടര്‍ന്നു. 2022-23ല്‍ ഇന്ത്യയിലെ ഇന്‍ഷുറന്‍സ് സാന്ദ്രത 2021-22ല്‍ 91 ഡോളറില്‍ നിന്ന് 2022-23ല്‍ 92 ഡോളറായി ഉയര്‍ന്നു.

ദേബാശിഷ് ബാനര്‍ജി പറയുന്നതനുസരിച്ച്, ഇന്ത്യയ്ക്ക് നിലവിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ എണ്ണത്തിന്റെ ഇരട്ടിയെങ്കിലും ആവശ്യമുണ്ട്. ഏകദേശം 340 ദശലക്ഷം ജനസംഖ്യയുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സിന് ഏകദേശം 700 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുണ്ട്. ഇത് ഒരു കമ്പനിക്ക് ഏകദേശം 500,000 പോളിസി ഹോള്‍ഡര്‍മാരാണ് ഉള്ളത്. അതുപോലെ, 70 ദശലക്ഷം ജനസംഖ്യയുള്ള യുകെയില്‍ 325 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുണ്ട്, ഒരു കമ്പനിക്ക് ശരാശരി 250,000 പോളിസി ഹോള്‍ഡര്‍മാര്‍.

സമാന വിശകലനം കാറുകളുടെ എണ്ണം, പ്രോപ്പര്‍ട്ടി ആസ്തികള്‍ അല്ലെങ്കില്‍ മറ്റ് ജനസംഖ്യയുമായി ബന്ധപ്പെട്ട ഡാറ്റ എന്നിവയില്‍ പ്രയോഗിക്കുകയാണെങ്കില്‍, സമാനമായ വിടവ് കാണുന്നു. 1,000 കമ്പനികളിലെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണ്, അതിനാലാണ് വലിപ്പം ഇരട്ടിയാക്കാന്‍ ബാനര്‍ജി നിര്‍ദ്ദേശിക്കുന്നത്.

ഇന്ത്യയിലെ ഇന്‍ഷുറന്‍സ് മേഖലയില്‍ നിക്ഷേപം നടത്താന്‍ കമ്പനികള്‍, പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍, ഫാമിലി ഓഫീസുകള്‍, തുടങ്ങിയവരോട് ഐആര്‍ഡിഎഐ മേധാവി അഭ്യര്‍ത്ഥിക്കുമ്പോള്‍, ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനുള്ള മറ്റൊരു മാര്‍ഗം ഈ മേഖല 100 ശതമാനം വിദേശികള്‍ക്ക് തുറന്നുകൊടുക്കുക എന്നതാണ്.

''ഒരുപക്ഷേ, ഇന്‍ഷുറന്‍സ് മേഖല 100 ശതമാനം എഫ്ഡിഐക്കായി തുറക്കേണ്ട സമയമാണിത്, അതിലൂടെ ഒരു ഇന്ത്യന്‍ പങ്കാളിയെ അന്വേഷിക്കാതെ സ്വന്തം വ്യവസ്ഥകളില്‍ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന കൂടുതല്‍ കമ്പനികള്‍ ഉണ്ടാകും. 100 ശതമാനം എഫ്ഡിഐക്ക് ഈ മേഖല തുറന്നുകൊടുക്കുന്നത് രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കും, ''പാണ്ഡ കൂട്ടിച്ചേര്‍ത്തു.

നേരത്തെ എഫ്ഡിഐ പരിധി വര്‍ധിപ്പിച്ചപ്പോള്‍ ചുരുക്കം ചില കമ്പനികളില്‍ മാത്രമാണ് വിദേശ പങ്കാളികള്‍ ഓഹരി വര്‍ധിപ്പിച്ചത്. ഇന്‍ഷുറന്‍സ് സംരംഭത്തില്‍ നിന്ന് ഐഡിബിഐ ബാങ്ക് പുറത്തായതിന് പിന്നാലെ ഏജസ് ഫെഡറല്‍ ഇന്‍ഷുറന്‍സിലെ ഏജസ് ഇന്‍ഷുറന്‍സ് ഇന്റര്‍നാഷണല്‍ അതിന്റെ ഓഹരി 74 ശതമാനമായി ഉയര്‍ത്തി. അതുപോലെ, അവിവ ലൈഫ് ഇന്‍ഷുറന്‍സില്‍, വിദേശ ഇന്‍ഷുറര്‍ ഓഹരി 74 ശതമാനമായി ഉയര്‍ന്നു. ഫ്യൂച്ചര്‍ ജനറലി ലൈഫില്‍, ഇറ്റാലിയന്‍ ഇന്‍ഷുറര്‍ ജെനറലി അതിന്റെ ഓഹരി 72 ശതമാനമായി ഉയര്‍ത്തി. അതേസമയം, സ്വിസ് ഇന്‍ഷുറന്‍സ് കമ്പനിയായ സൂറിച്ച് ഇന്‍ഷുറന്‍സ് കൊട്ടക് മഹീന്ദ്ര ജനറല്‍ ഇന്‍ഷുറന്‍സിന്റെ 70 ശതമാനം ഓഹരികള്‍ 670 മില്യണ്‍ ഡോളറിന് ഏറ്റെടുത്തു.

ആഗോള ഇന്‍ഷുറന്‍സ് വിപുലീകരണത്തിലേക്ക് നോക്കുമ്പോള്‍, അവര്‍ എല്ലായ്‌പ്പോഴും ഇന്ത്യയെ അവരുടെ മുന്‍ഗണനയായി നിലനിര്‍ത്തുന്നുണ്ട്. അവര്‍ സ്വന്തമായി എന്തെങ്കിലും ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.

നിരവധി കമ്പനികള്‍ ഇന്‍ഷുറന്‍സ് ബിസിനസിലേക്ക് പ്രവേശിച്ചപ്പോള്‍, അവരില്‍ ചിലര്‍ക്ക് പുറത്തുകടക്കാന്‍ കഴിയുന്നില്ല. 100 ശതമാനം എഫ്ഡിഐ അനുവദിച്ചാല്‍, മുഴുവന്‍ ബിസിനസ്സും നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ വന്നേക്കാം. അവര്‍ക്ക് നിലവിലുള്ള കളിക്കാരെ സ്വന്തമാക്കാനും അവരുടെ ബിസിനസ്സ് പുനര്‍നിര്‍മ്മിക്കാനും കഴിയും. ഇത് കൂടുതല്‍ അവസരങ്ങള്‍ തുറക്കാനും സാധ്യതയേറെയാണ്. 

Tags:    

Similar News