വീണുപോയാലും ജീവിതം മുന്നോട്ട് നീങ്ങണ്ടേ? ഈ ഇൻഷുറൻസുകൾ നിർബന്ധമായും എടുത്തിരിക്കണം
ഇൻഷുറൻസ് പോളിസികൾ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. വാഹന ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, വീടുകൾക്കായുള്ള ഇൻഷുറൻസ് തുടങ്ങീ നിരവധി പോളിസികൾ ഇന്ന് നിലവിലുണ്ട്. ജീവിതത്തിൽ സാമ്പത്തിക ഭദ്രതയും, സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായാണ് മിക്കവരും ഇന്‍ഷുറന്‍സ് പോളിസികൾ എടുക്കുന്നത്.
ഒരു വ്യക്തി തന്റെ ജീവിതത്തിൽ നിർബന്ധമായിട്ട് എടുത്തിരിക്കേണ്ട മൂന്ന് പ്രധാനപ്പെട്ട ഇൻഷുറൻസുകൾ ഏതൊക്കെയെന്ന് അറിയുമോ ? അവയുടെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
1. നമ്മൾ ഒട്ടും കരുതി ഇരിക്കുന്ന സമയത് ആയിരിക്കില്ല ഹോസ്പിറ്റൽ CASES ഒക്കെ വരുന്നത്, മാസാവസാനം വല്ലോം ആണെകിൽ ശെരിക്കും പെട്ട് പോകും അല്ലെ ? അതുകൊണ്ട് ഇത്തരത്തിൽ എമർജൻസി ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയാൽ അവിടുത്തെ ചിലവുകൾക്കും മറ്റുമായി HEALTH INSURANCE POLICY എടുത്തിരിക്കണം.
2. കാൻസർ പോലെ ഉള്ള ഗുരുതര രോഗങ്ങൾ ബാധിച്ച നിങ്ങളുടെ വരുമാനം നിന്ന് പോകുന്ന സാഹചര്യങ്ങൾ വന്നേക്കാം, ഇത്തരം സാഹചര്യങ്ങളിൽ വലിയ ഒരു തുക ലഭിക്കുന്ന ഒരു പോളിസി ആണ് CRITICAL ILLNESS POLICY . നിങ്ങളുടെ MEDICAL EXPENSES, LIFESTYLE CHANGES, ഒപ്പം നിങ്ങളുടെ ചികിത്സ സമയത്തോ RECOVERY സമയത്തോ വരുന്ന എന്തെങ്കിലും തരത്തിൽ ഉള്ള സാമ്പത്തികമായിട്ടുള്ള ആവിശ്യങ്ങൾക്കായ് രൂപകൽപന ചെയ്തിരിക്കുന്ന പോളിസിയാണിത്.
3. ഒരു കുടുംബത്തിന്റെ വരുമാന ദാതാവിനെ ആശ്രയിച്ച കഴിയുന്ന കുടുംബ അംഗങ്ങളുടെ പരിരക്ഷക്കായി, വരുമാന ദാതാവ് പോളിസി അടക്കുന്ന കാലയളവിൽ തന്നെ മരണപ്പെട്ടാൽ ഒരു ഭീമമായ തുക കുടുംബത്തിന് ലഭിക്കുന്ന പോളിസി ആണ് TERM INSURANCE പോളിസി.
അപകടങ്ങളെത്തുടർന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ, മെഡിക്കൽ എമർജെൻസി, ഇങ്ങനെ ജീവിതത്തിൽ പലവിധത്തിലുണ്ടാകുന്ന അനിശ്ചിതത്വങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനുള്ളതാണ് ഇൻഷുറൻസുകൾ. നിങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ ചികിത്സ ആവശ്യമുള്ളപ്പോൾ ചികിത്സാ ചെലവുകളുടെ ചിലവ് നിങ്ങളുടെ ഇൻഷുറൻസ് പോളിസി വഹിക്കുന്നതാണ്. ഇത്തരത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു സുരക്ഷാ കവചമാണ് ഇൻഷുറൻസ് പരിരക്ഷകൊണ്ട് ലഭിക്കുന്നത്.