ഐആര്‍ഡിഎഐയുടെ കോര്‍പ്പറേറ്റ് ഏജന്റ് ലൈസന്‍സ് നേടി മുത്തൂറ്റ് മൈക്രോഫിന്‍

  • ഐആര്‍ഡിഎഐയുടെ കോര്‍പ്പറേറ്റ് ഏജന്റ് ലൈസന്‍സ് കരസ്ഥമാക്കി മുത്തൂറ്റ് മൈക്രോഫിന്‍
  • ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ ലഭ്യമാകും
  • ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് വ്യക്തിഗത പദ്ധതികള്‍ ലഭ്യമാക്കാനും മുത്തൂറ്റ് മൈക്രോഫിന്നിന് സാധിക്കും

Update: 2024-06-25 16:03 GMT

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആര്‍ഡിഎഐ) കോര്‍പ്പറേറ്റ് ഏജന്റ് ലൈസന്‍സ് കരസ്ഥമാക്കി മുത്തൂറ്റ് മൈക്രോഫിന്‍. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ പദ്ധതികള്‍ ലഭ്യമാകും.

ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന മുത്തൂറ്റ് മൈക്രോഫിന്നിന്റെ പദ്ധതിക്ക് ഈ ലൈസന്‍സ് മുതല്‍ക്കൂട്ടാകും. ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ പ്രകൃതി ദുരന്തങ്ങള്‍ക്കും ആശുപത്രി അത്യാഹിതങ്ങള്‍ക്കും പരിരക്ഷ നല്‍കുന്നതോടെ ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷിതത്വം കൂടിയാണ് ഇതിലൂടെ ഉറപ്പാകുന്നത്. രാജ്യത്തെ 3.35 ദശലക്ഷം ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുക.

ലൈസന്‍സ് ലഭിച്ചതോടെ വിവിധ ഇന്‍ഷുറന്‍സ് ദാതാക്കളുമായി ചര്‍ച്ച നടത്താനും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് വ്യക്തിഗത പദ്ധതികള്‍ ലഭ്യമാക്കാനും മുത്തൂറ്റ് മൈക്രോഫിന്നിന് സാധിക്കും.

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനായി അനുദിനം പുതിയ വഴികള്‍ തേടുകയാണെന്നും ഐആര്‍ഡിഎഐയുമായുള്ള സഹകരണം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും അധിക ചെലവുകളില്ലാതെ 19 സംസ്ഥാനങ്ങളിലായുള്ള 1,508 ശാഖകളിലൂടെ 3.35 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭിക്കുമെന്നും മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു.

Tags:    

Similar News