എല്‍ഐസി ' ജീവന്‍ ഉത്സവ് ' പുറത്തിറക്കി: ഉറപ്പ് നല്‍കുന്നത് 10 % സ്ഥിര വരുമാനം
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) നവംബര്‍ 29ന് ' ജീവന്‍ ഉത്സവ് ' എന്ന പുതിയ പോളിസി അവതരിപ്പിച്ചു.
പോളിസി തുകയുടെ (sum assured) 10 ശതമാനം റിട്ടേണ്‍ നല്‍കുന്നതാണ് ഈ പദ്ധതി.
ഈ പ്ലാന്‍, പോളിസി ഉടമയുടെ ജീവിതകാലം മുഴുവന്‍ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുകയും ചെയ്യും.
പോളിസി 5 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. മാക്‌സിമം ലിമിറ്റില്ല. എത്ര രൂപയുടെ പോളിസി വേണമെങ്കിലും സ്വന്തമാക്കാം. 5 ലക്ഷം രൂപയില്‍ കുറയരുതെന്നു മാത്രം.
5 മുതല്‍ 16 വര്‍ഷം വരെയുള്ള കാലാവധിയുള്ളതാണു പോളിസി.
സുരക്ഷിതവും സുസ്ഥിരവുമായ സാമ്പത്തിക ഭാവി ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഇന്‍ഷുറന്‍സ്, സേവിംഗ്‌സ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന വിധത്തിലാണ് ഈ പ്ലാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.