യൂണിറ്റ്-ലിങ്ക്ഡ് ടേം ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ച് കൊട്ടക് മഹീന്ദ്ര ലൈഫ്

  • വാർഷിക പ്രീമിയത്തിന്റെ 100 മടങ്ങ് വരെ ലൈഫ് പരിരക്ഷ
  • ഗുരുതരമായ രോഗങ്ങൾക്കും അപകട മരണത്തിനും എതിരായ അധിക പരിരക്ഷ
  • പ്ലാനിൽ എട്ട് ഓപ്‌ഷനുകൾ

Update: 2024-01-15 12:47 GMT

കൊട്ടക് മഹീന്ദ്ര ലൈഫ് ഇൻഷുറൻസ് യൂണിറ്റ്-ലിങ്ക്ഡ് ടേം ഇൻഷുറൻസ് പ്ലാൻ ലോഞ്ച് പ്രഖ്യാപിച്ചു. വാർഷിക പ്രീമിയത്തിന്റെ 100 മടങ്ങ് വരെ ലൈഫ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പ്ലാനാണിത്.

ഈ പ്ലാൻ അനുസരിച്ച് യുലിപ് പോലെ വരുമാനം നേടാനുള്ള അവസരവും ഗുരുതരമായ രോഗങ്ങൾക്കും അപകട മരണത്തിനും എതിരായ അധിക പരിരക്ഷയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുമ്പോൾ അടിയന്തരാവസ്ഥയിൽ പണം പിൻവലിക്കാനുള്ള സൗകര്യവും പ്ലാനിൽ ലഭ്യമാണ്.

ടുലിപ്, ഉപഭോക്താക്കൾക്ക് ഒരു ടേം പ്ലാൻ പോലെ സമഗ്രമായ പരിരക്ഷയും യുലിപ് പോലെ സമ്പത്ത് വർദ്ധിപ്പിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നതായി കൊട്ടക് മഹീന്ദ്ര ലൈഫ് മാനേജിംഗ് ഡയറക്ടർ മഹേഷ് ബാലസുബ്രഹ്മണ്യൻ പറഞ്ഞു.

എട്ട് ഓപ്ഷനുകളോടെ ആരംഭിച്ച ഈ പ്ലാൻ ഉപഭോക്താവിന്റെ പ്രധാന സാമ്പത്തിക ആവശ്യങ്ങൾ ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം കൂട്ടിചേർത്തു. 

Tags:    

Similar News