ഇന്ത്യഫസ്റ്റ് ലൈഫ് ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

  • ഇന്ത്യാ ഫസ്റ്റ് ലൈഫ് വെല്‍ത്ത് വൈസ് പ്ലാന്‍ എന്ന ഒരു യുലിപ് പദ്ധതി കമ്പനി വാഗ്ദാനം ചെയ്യുന്നു
  • ദീര്‍ഘകാല സമ്പത്തും പൈതൃക സൃഷ്ടിയും ആഗ്രഹിക്കുന്ന അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്ക് പദ്ധതി അനുയോജ്യം
  • ആഗോള പൗരന്മാരിലേക്ക് കമ്പനിയുടെ വ്യാപനം വര്‍ധിപ്പിക്കാന്‍ ഇന്ത്യാ ഫസ്റ്റ് ലൈഫ് ലക്ഷ്യമിടുന്നു.

Update: 2024-08-29 03:30 GMT

ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റിയില്‍ (ഗിഫ്റ്റ് സിറ്റി) പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറര്‍ ആയി ഇന്ത്യ ഫസ്റ്റ് ലൈഫ് മാറിയെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കമ്പനിയുടെ ഐ എഫ് എസ് സി ഇന്‍ഷുറന്‍സ് ഓഫീസ് (ഐഐഒ) രാജ്യത്തിന്റെ അന്താരാഷ്ട്ര സാമ്പത്തിക ഗേറ്റ്വേയില്‍ ഉദ്ഘാടനം ചെയ്തു.

ഗിഫ്റ്റ് സിറ്റി ഐഎഫ്എസ്സിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യ ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യാഫസ്റ്റ് ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രുഷഭ് ഗാന്ധി പറഞ്ഞു.

ഗിഫ്റ്റ് സിറ്റിയുടെ ആഗോള പ്രേക്ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഒരു സമര്‍പ്പിത ടീം ഇന്ത്യാഫസ്റ്റ് ലൈഫിന്റെ ഐ എഫ് എസ് സി ഇന്‍ഷുറന്‍സ് ഓഫീസില്‍ ഉണ്ടായിരിക്കും. ആഗോള ഇന്ത്യക്കാര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഇന്ത്യാ ഫസ്റ്റ് ലൈഫ് വെല്‍ത്ത് വൈസ് പ്ലാന്‍ എന്ന ഒരു യുലിപ് പദ്ധതിയും കമ്പനി വാഗ്ദാനം ചെയ്തു.

ദീര്‍ഘകാല സമ്പത്തും പൈതൃക സൃഷ്ടിയും ആഗ്രഹിക്കുന്ന അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്ക് ഈ യുഎസ് ഡോളര്‍ മൂല്യമുള്ള പ്ലാന്‍ അനുയോജ്യമാണ്, അതില്‍ പറയുന്നു.

ഗിഫ്റ്റ് സിറ്റിയില്‍ ഒരു അടിത്തറ സ്ഥാപിക്കുന്നതിലൂടെ, ഇന്ത്യാഫസ്റ്റ് ലൈഫ്, ജീവിതം സുരക്ഷിതമാക്കാനും മൂല്യം സൃഷ്ടിക്കാനും ആഗോള പൗരന്മാരിലേക്ക് അതിന്റെ വ്യാപനം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഈ അവസരത്തിന് ഞങ്ങള്‍ റെഗുലേറ്ററോട് നന്ദിയുള്ളവരാണെന്ന് ഗാന്ധി പറഞ്ഞു.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നാണ്. ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കാര്‍മല്‍ പോയിന്റ് ഇന്‍വെസ്റ്റ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ഇതിന്റെ നിലവിലെ ഓഹരിയുടമകളാണ്.

Tags:    

Similar News