ഉറപ്പാണ് 5 ലക്ഷം ! ആയുഷ്മാൻ ഭാരത് സൗജന്യ പരിരക്ഷ നാളെ മുതൽ, പദ്ധതിയിൽ ചേരണ്ടേത് ഇങ്ങനെ

Update: 2024-10-28 07:14 GMT

 70  വയസ്സും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് വരുമാനം നോക്കാതെ ആയുഷ്മാൻ ഭാരത് ആരോ​ഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് നാളെ തുടക്കമാകും. രാജ്യത്തെ വയോജനങ്ങൾക്ക് വേർതിരിവുകൾ ഇല്ലാതെ ശരിയായ ആരോ​ഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷത്തോടെയാണ് ഈ ഇൻഷൂറൻസ് സ്കീം ആരംഭിക്കുന്നത്. പ്രതിവർഷം 5 ലക്ഷം രൂപയുടെ പരിരക്ഷയാണ് സർക്കാർ ഉറപ്പ് നൽകുന്നത്.

നാലരക്കോടി കുടുംബങ്ങളിലെ ആറ് കോടിയോളം മുതിർന്ന പൗരൻമാർക്ക് 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഒരു കുടുംബത്തിൽ ഒന്നിലധികം മുതിർന്ന പൗരരുണ്ടെങ്കിൽ പങ്കുവെയ്ക്കും. നിലവിൽ ഇൻഷുറൻസുള്ള കുടുംബങ്ങളിലെ മുതിർന്ന പൗരർക്ക് 5 ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. 2024 സെപ്തംബർ 12 നാണ് ആയുഷ്മാൻ ഭാരത് സ്കീം പ്രഖ്യാപിച്ചത്.

എങ്ങനെ രജിസ്റ്റർ ചെയ്യാം ?

 പ്രധാനമന്ത്രി ജൻ ആരോ​ഗ്യ യോജ പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ രജിസ്റ്റർ ചെയ്യാം. ആയുഷ്മാൻ കാർഡുള്ളവർ പുതിയ കാർഡിനായി അപേക്ഷിക്കണം. ഇകെവൈസി പൂർത്തിയാക്കുകയും വേണം. സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ട്. https://beneficiary.nha.gov.in/ എന്ന സൈറ്റിലോ ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്തോ രജിസ്റ്റർ ചെയ്യാം.

ലഭിക്കുന്ന ആനുകൂല്യങ്ങൾ 

മെഡിക്കൽ പരിശോധനകൾ, ചികിത്സ, ആശുപത്രിയിൽ അഡ്മിറ്റാവുന്നതിനു മൂന്ന് ദിവസം മുമ്പ് വരെ കെയർ നൽകുന്നു മരുന്നുകളും മെഡിക്കൽ ഉപഭോഗവസ്തുക്കളും, നോൺ-ഇൻ്റൻസീവ്, ഇൻ്റൻസീവ് കെയർ സേവനങ്ങൾ (ഐസിയു കെയർ) ഡയഗ്നോസ്റ്റിക്, ലബോറട്ടറി ആവശ്യങ്ങൾ മെഡിക്കൽ ഇംപ്ലാൻ്റുകൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ താമസവും ഭക്ഷണവും, ഡിസ്ചാർജ് കഴിഞ്ഞ് 15 ദിവസം വരെ തുടർ പരിചരണം ഉൾപ്പടെയുള്ള മെഡിക്കൽ കവറേജുകൾ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോ​ഗ്യ യോജന വഴി ലഭിക്കും. 

Tags:    

Similar News