ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ ബീമ വിസ്താര്‍

  • ബീമാ സുഗം, ബിമ വാഹക് എന്നിവ ഉള്‍പ്പെടുന്ന ഐആര്‍ഡിഎഐയുടെ ബിമ ട്രിനിറ്റി സംരംഭത്തിന്റെ ഭാഗമാണ് ബീമ വിസ്താര്‍
  • 2047 ഓടെ 'എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്' എന്നതാണ് ഐആര്‍ഡിഎഐയുടെ ലക്ഷ്യം
  • ഗ്രാമീണര്‍ക്ക് താങ്ങാനാകുന്ന ഇന്‍ഷുറന്‍സ് ഉത്പന്നം ലഭ്യമാക്കുകയാണ് ലക്ഷ്യം

Update: 2024-05-02 09:06 GMT

രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ പുതിയ ഉത്പന്നവുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ബീമാ വിസ്താര്‍ എന്നാണ് പുതിയ ഉത്പന്നത്തിന്റെ പേര്, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, അപകട ഇന്‍ഷുറന്‍സ്, പ്രോപ്പര്‍ട്ടി പരിരക്ഷ എന്നിവ പ്രത്യേകം പ്രത്യേകം വാങ്ങുന്നതിനുപകരം ഗ്രാമീണ കുടുംബങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്നതും എല്ലാ പ്രധാന പരിരക്ഷകളും ഒരു പോളിസിയില്‍ ലഭിക്കുന്നതുമായ ഉത്പന്നം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഉത്പന്നം എന്നു മുതല്‍ ലഭ്യമാകുമെന്ന് ഐആര്‍ഡിഎഐ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉത്പന്നം എത്രയും വേഗം പുറത്തിറക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വേഗത്തിലാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോമായ ബീമാ സുഗം, ബിമ വാഹക് എന്നിവ ഉള്‍പ്പെടുന്ന ഐആര്‍ഡിഎഐയുടെ ബിമ ട്രിനിറ്റി സംരംഭത്തിന്റെ ഭാഗമാണ് ബീമ വിസ്താര്‍. 2047 ഓടെ 'എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്' എന്ന ഐആര്‍ഡിഎഐയുടെ ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണിതും.

ലൈഫ്, ആരോഗ്യം, അപകടം, പ്രോപ്പര്‍ട്ടി പരിരക്ഷ എന്നീ കവറേജുകളുടെ പ്രീമിയങ്ങളോ ഇന്‍ഷ്വര്‍ തുകയോ ഐആര്‍ഡിഎഐ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. പോളിസി വാങ്ങുന്നതിന് വ്യക്തികള്‍ക്ക് 1,500 രൂപ വാര്‍ഷിക പ്രീമിയവും കുടുംബങ്ങള്‍ക്ക് 2,420 രൂപയുടെ പ്രീമിയവുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Tags:    

Similar News