ഐസിഎൽ ഫിൻകോർപ് സെക്യൂർഡ് റെഡീമബിൾ എൻസിഡി പ്രഖ്യാപിച്ചു
- ഏപ്രിൽ 5 ന് സബ്സ്ക്രിപ്‌ഷനുകൾ ആരംഭിച്ചു
- നിക്ഷേപകർക്ക് ആകർഷകമായ ആദായ നിരക്കും, ഫ്ലെക്സിബിൾ കാലാവധിയും ഉറപ്പാക്കുന്ന സുരക്ഷിതമായ നിക്ഷേപമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
ഐസിഎൽ ഫിൻകോർപ് Acuite BBB- STABLE റേറ്റിംഗുള്ള സെക്യൂർഡ് റെഡീമബിൾ എൻസിഡികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 5 ന് സബ്സ്ക്രിപ്‌ഷനുകൾ ആരംഭിച്ചു. നിക്ഷേപകർക്ക് ആകർഷകമായ ആദായ നിരക്കും, ഫ്ലെക്സിബിൾ കാലാവധിയും ഉറപ്പാക്കുന്ന സുരക്ഷിതമായ നിക്ഷേപമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
എല്ലാത്തരം നിക്ഷേപകർക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇഷ്യൂ തയാറാക്കിയിരിക്കുന്നത്. 1000 മുഖവിലയുള്ള ഇഷ്യൂ ഏപ്രിൽ 23 വരെ ലഭ്യമാണ്. മിനിമം അപ്ലിക്കേഷൻ തുക 10,000 രൂപയാണ്.
68 മാസത്തെ കാലാവധി 13.73% ഫലപ്രാപ്തി വാഗ്ദാനം ചെയ്യുന്നു. 60 മാസത്തേക്ക് 12.50%, 36 മാസത്തേക്ക് 12.00%, 24 മാസത്തേക്ക് 11.50%, 13 മാസത്തേക്ക് 11.00% എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും പലിശ നിരക്ക്. നിക്ഷേപകർക്ക് കമ്പനി വെബ്ബ് സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൌൺ ലോഡ് ചെയ്യാവുന്നതാണ്.
ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം വഴി ഗോൾഡ് ലോൺ സേവനം കൂടുതൽ ശാക്തീകരിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നത് .
മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ഐസിഎൽ ഫിൻകോർപ്പിന്, കേരളത്തിനുപുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും സാന്നിദ്ധ്യമുണ്ട്. സേലം ഈറോഡ് ഇൻവെസ്‌റ്റ്‌മെൻ്റ്സിനെ ഐസിഎൽ ഫിൻകോർപ്പ് ഏറ്റെടുത്തിരുന്നു.
ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, ഇൻവെസ്റ്റ്മെൻറ് ലോൺ, ബിസിനസ്സ് ലോൺ, തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങൾ ഐസിഎൽ ഫിൻകോർപ് ലഭ്യമാക്കുന്നു. കൂടാതെ, ട്രാവൽ- ടൂറിസം, ഫാഷൻ, ഹെൽത്ത് ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിൾ ട്രസ്റ്റുകൾ തുടങ്ങിയ മേഖലകളിലും ഗ്രൂപ്പിന് ശക്തമായി സാന്നിധ്യമുണ്ട്.