ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് ഐസിഐസിഐ ബാങ്ക്
- 1 ക്രെഡിറ്റ് കാര്‍ഡുകളിലാണ് ഈ മാറ്റങ്ങള്‍
- മാറ്റങ്ങളുണ്ടാവുന്നത് ക്രെഡിറ്റ് കാര്‍ഡ് ഫീച്ചറുകളിലും ചാര്‍ജുകളിലും
- എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എസ്ബിഐ കാര്‍ഡ് എന്നിവ മാറ്റങ്ങള്‍ നടത്തിയിരുന്നു
ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ ക്രെഡിറ്റ് കാര്‍ഡ് ഫീച്ചറുകളിലും ചാര്‍ജുകളിലും ഉടന്‍ തന്നെ നിരവധി മാറ്റങ്ങള്‍ കാണാം. ഐസിഐസിഐ ബാങ്കില്‍ നിന്നുള്ള തിരഞ്ഞെടുത്ത 21 ക്രെഡിറ്റ് കാര്‍ഡുകളിലാണ് ഈ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എസ്ബിഐ കാര്‍ഡ് എന്നിവയിലും മറ്റ് ക്രെഡിറ്റ് കാർഡ്കളിലും 2023 ല്‍ ഉണ്ടായ സമാന മാറ്റങ്ങളായിരിക്കും ഇത് പിന്തുടരുക. പ്രത്യേകിച്ചും ഇന്ത്യയ്ക്കുള്ളിലെ എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ് വെട്ടിക്കുറച്ചപ്പോള്‍, എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനത്തിന് അര്‍ഹതയുള്ള ചില ക്രെഡിറ്റ് കാര്‍ഡുകളില്‍ മിനിമം ചെലവ് മാനദണ്ഡമാക്കി അവതരിപ്പിച്ചിരുന്നു.
ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ മാറ്റം അനുസരിച്ച് മുന്‍ കലണ്ടര്‍ പാദത്തില്‍ 35,000 രൂപ ചെലവഴിച്ച്ര ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് കോംപ്ലിമെന്ററി എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ് ലഭിക്കും. മുമ്പത്തെ കലണ്ടര്‍ പാദത്തില്‍ നടത്തിയ ചെലവ് തുടര്‍ന്നുള്ള കലണ്ടര്‍ പാദത്തിലേയ്ക്കു അണ്‍ലോക്ക് ചെയ്യും എന്നതാണ് ഇതിനര്‍ത്ഥം. അതായത്, 2024 ഏപ്രില്‍ ജൂണ്‍ പാദത്തില്‍ കോംപ്ലിമെന്ററി ലോഞ്ച് പ്രവേശനത്തിന് യോഗ്യത നേടുന്നതിന് 2024 ജനുവരി-മാര്‍ച്ച് പാദത്തിലും തുടര്‍ന്നുള്ള പാദങ്ങളിലും കുറഞ്ഞത് 35,000 രൂപ ചെലവഴിക്കേണ്ട്തുണ്ട്.
നിലവില്‍ ഒരു ഐസിഐസിഐ ബാങ്ക് കോറല്‍ ക്രെഡിറ്റ് കാര്‍ഡോ ഐസിഐസിഐ ബാങ്ക് എക്‌സ്പ്രഷന്‍സ് ക്രെഡിറ്റ് കാര്‍ഡോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ കോംപ്ലിമെന്ററി ലോഞ്ച് പ്രവേശനത്തിന് അര്‍ഹത നേടുന്നതിന് ഒരു വ്യക്തി ഒരു പാദത്തില്‍ കുറഞ്ഞത് 5,000 രൂപയോ അതില്‍ കൂടുതലോ ചെലവഴിക്കേണ്ടതുണ്ട്.
ആജീവനാന്ത സൗജന്യ കാര്‍ഡുകളോ മിഡ് റേഞ്ച് കാര്‍ഡുകളോ സ്വന്തമാക്കുന്ന ഒരു വിഭാഗം കാര്‍ഡ് ഹോള്‍ഡര്‍മാരുണ്ട്. അവയില്‍ ബിസിനസ്സ് ഒന്നും ചെയ്യാതെ, ഈ കാര്‍ഡുകള്‍ നല്‍കുന്ന എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്നുവെന്നാണ് LifeFromALounge.com ന്റെ എഡിറ്റര്‍ അജയ് അവ്താനി പറയുന്നത്. ഹോട്ടലുകളുടെയും എയര്‍ലൈനുകളുടെയും ക്രെഡിറ്റ് കാര്‍ഡുകളുടെയും റിവാര്‍ഡ് പ്രോഗ്രാമുകളുടെയും വിവരങ്ങളും വിശകലനങ്ങളും നല്‍കുന്ന ജനപ്രിയ വെബ്‌സൈറ്റാണിത്. അത്തരം ഉപഭോക്താക്കള്‍ ബാങ്കുകളെ സംബന്ധിച്ചിടത്തോളം നഷ്ടക്കാരായ ഉപഭോക്താക്കളാണ്. അവരുമായി ബിസിനസ് ചെയ്യാത്തതിനാല്‍ ബാങ്കുകള്‍ കാര്‍ഡ് റദ്ദാക്കില്ലായിരിക്കാം. എന്നാല്‍ അവര്‍ ചെലവുകള്‍ കുറയ്ക്കുന്നു. അതിനാല്‍ അക്കൂട്ടരുടെ ലോഞ്ച് സന്ദര്‍ശനം പരിമിതപ്പെടുത്താന്‍ ബാങ്കുകള്‍ ഉല്‍പ്പന്ന സവിശേഷതകള്‍ മാറ്റി.
ഫെബ്രൂവരി 1 മുതലാണ് ഡൈനാമിക് കറന്‍സി കണ്‍വേര്‍ഷന്‍ ഫീ(DCC) പ്രാബല്യത്തില്‍ വരുന്നത്. ഇന്ത്യന്‍ കറന്‍സിയില്‍ നടത്തുന്ന ഓരോ അന്താരാഷ്ട്ര ഇടപാടുകള്‍ക്കും അല്ലെങ്കില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാരികളുമായി നടത്തുന്ന ഇടപാടുകള്‍ക്കുമാണ് നികുതിയടങ്ങുന്ന ഡൈനാമിക് കറന്‍സി കണ്‍വേര്‍ഷന്‍ ഫീ ബാധകമാകുക.