എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തി

Update: 2023-02-15 10:31 GMT


എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തി. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് വിവിധ കാലാവധികളിലായി 5 ബേസിസ് പോയിന്റ് മുതല്‍ 25 ബേസിസ് പോയിന്റ് വരെയാണ് നിരക്കുയര്‍ത്തിയിട്ടുള്ളത്. പുതുക്കിയ നിരക്ക് ഫെബ്രുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരും.


ഇത് കൂടാതെ ബാങ്ക് 400 ദിവസം കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.10 ശതമാനം പലിശ നല്‍കുന്ന പ്രത്യേക പദ്ധതിയും അവതരിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News