നിങ്ങള്‍ എന്‍ ആര്‍ ഐ ആണോ? ഇന്‍ഷുറന്‍സ് പോളിസിയെടുക്കുമ്പോള്‍ ശ്രദ്ധിക്കാം
കോവിഡ് പോലുള്ള മാഹാമാരി ലോകമെമ്പാടും പടര്‍ന്ന് പിടിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളെ കുറിച്ച് ചിന്തിക്കാത്തവരാരും ഉണ്ടാവില്ല. അതിവേഗം പുതിയ വേരിയന്റുകളുമായി മനുഷ്യകുലത്തിന് ഒന്നാകെ ഭീഷണിയായി മൂന്നാം തരംഗം ഉച്ചസ്ഥായിയിലേക്ക് പ്രവേശിക്കുകയാണ്. ആരോഗ്യ പരിരക്ഷ അതുകൊണ്ട് നിര്‍ബന്ധമായ ഒരു സാഹചര്യത്തിലാണ് നമ്മള്‍. വിദേശത്ത് താമസിക്കുന്ന എന്‍ ആര്‍ ഐ ആയ ആള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് ആലോചിക്കുമ്പോള്‍ രണ്ട് ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. നിലവില്‍ താമസിക്കുന്ന രാജ്യത്തെ പോളിസിയാണോ എടുക്കേണ്ടത് എന്നതാണ് ആദ്യത്തെ പ്രശ്‌നം. കാരണം കൂടുതല്‍ […]
trueasdfstory
കോവിഡ് പോലുള്ള മാഹാമാരി ലോകമെമ്പാടും പടര്‍ന്ന് പിടിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളെ കുറിച്ച് ചിന്തിക്കാത്തവരാരും ഉണ്ടാവില്ല....
കോവിഡ് പോലുള്ള മാഹാമാരി ലോകമെമ്പാടും പടര്‍ന്ന് പിടിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളെ കുറിച്ച് ചിന്തിക്കാത്തവരാരും ഉണ്ടാവില്ല. അതിവേഗം പുതിയ വേരിയന്റുകളുമായി മനുഷ്യകുലത്തിന് ഒന്നാകെ ഭീഷണിയായി മൂന്നാം തരംഗം ഉച്ചസ്ഥായിയിലേക്ക് പ്രവേശിക്കുകയാണ്. ആരോഗ്യ പരിരക്ഷ അതുകൊണ്ട് നിര്‍ബന്ധമായ ഒരു സാഹചര്യത്തിലാണ് നമ്മള്‍.
വിദേശത്ത് താമസിക്കുന്ന എന്‍ ആര്‍ ഐ ആയ ആള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് ആലോചിക്കുമ്പോള്‍ രണ്ട് ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. നിലവില്‍ താമസിക്കുന്ന രാജ്യത്തെ പോളിസിയാണോ എടുക്കേണ്ടത് എന്നതാണ് ആദ്യത്തെ പ്രശ്‌നം. കാരണം കൂടുതല്‍ സമയവും അയാള്‍ അവിടെയാകും ചെലവഴിക്കുന്നുണ്ടാകുക. പലപ്പോഴും ജോലിയുടെ ആവശ്യാനുസരണം പ്രവാസ ജീവിതം നയിക്കുന്നവരാണ് കൂടുതലും.
വര്‍ഷം തോറും കൃത്യമായി നാട്ടില്‍ എത്തുന്നവരും വരുമ്പോള്‍ ഇവിടെ കുടുംബത്തോടൊപ്പം താമസിക്കുന്നവരുമായിരിക്കും അവര്‍. ഇവരില്‍ പലരുടേയും മാതാപിതാക്കളടങ്ങിയ കുടുംബം നാട്ടിലായിരിക്കും. അപ്പോള്‍ അവര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിരക്ഷ വേണ്ടേ? അങ്ങനെ വരുമ്പോള്‍ ഇന്ത്യയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതാണോ നല്ലത്? അതോ വിദേശത്തെ എടുക്കണോ? ആരോഗ്യ ഇന്‍ഷുറന്‍സിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ ധര്‍മ്മസങ്കടവും അവരെ ബാധിക്കും. പോളിസി എടുക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ആരാണ് എന്‍ ആര്‍ ഐ എന്ന് അറിയണം.
നോണ്‍ റെസിഡന്റ് ഇന്ത്യന്‍
മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 182 ദിവസമെങ്കിലും ഇന്ത്യയില്‍ താമസിച്ചവരോ, വിദേശത്ത് തൊഴില്‍ ചെയ്യുന്നവരോ വിദേശത്ത് ബിസിനസ് ചെയ്യുന്നവരോ എല്ലാം എന്‍ ആര്‍ ഐ പരിഗണനയില്‍ വരും.
എവിടെ പോളിസി ചേരണം?
ഇത്തരം ഒരു ചോദ്യം അഭിമുഖീകരിക്കുന്നതിന് മുമ്പ് എത്ര കാലമാണ് വിദേശ വാസം എന്ന പ്രശ്‌നം ആദ്യം ആലോചിക്കണം. വിദേശത്ത് എത്ര കാലാവധിയില്‍ താമസിക്കാന്‍ ഉദേശിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പോളിസി തീരുമാനം എടുക്കേണ്ടത്. ഉദാഹരണത്തിന് അഞ്ച് വര്‍ഷത്തിന് താഴെ വിദേശ വാസം അവസാനിക്കുമെങ്കില്‍ നാട്ടിലെ പോളിസി തുടരുന്നതാണ് നല്ലത്. ഒപ്പം വിദേശ പോളിസിയും എടുത്താല്‍ ആരോഗ്യ ചികിത്സാ റിസ്‌ക് പരമാവധി ഒഴിവാക്കാം.
ചുരുങ്ങിയ കാലം
വീട്ടുകാര്‍ ഇന്ത്യയില്‍ തന്നെ തുടരുകയാണെങ്കില്‍ ഇവിടെ രണ്ട് കാര്യങ്ങള്‍ പരിഗണിക്കാം. ഒന്നുകില്‍ വിദേശത്തെ പോളിസിക്കൊപ്പം ഇന്ത്യയിലേയും ആരോഗ്യപോളിസി എടുക്കാം. അല്ലെങ്കില്‍ വിദേശത്തെ പോളിസി എടുത്തുകൊണ്ട് തന്നെ നേരത്തെ ഇന്ത്യയില്‍ എടുത്തിട്ടുള്ള പോളിസി അടവ് തുടരാം. സാധാരണ നിലയില്‍ പോളിസി ചേര്‍ന്നാല്‍ പല അസുഖങ്ങള്‍ക്കും വെയിറ്റിംഗ് പീരിയഡ് (കാത്തിരിപ്പ് സമയം) ഉണ്ട്. ചില അസുഖങ്ങളുടെ കാര്യത്തില്‍ ഇത് രണ്ടോ മൂന്നോ വര്‍ഷം വരെ എടുക്കും. അതുകൊണ്ട് ഈ ആനുകൂല്യം നഷ്ടമാകാതിരിക്കാന്‍ നിലവിലെ ഇന്ത്യന്‍ പോളിസി ഉണ്ടെങ്കില്‍ തുടരുന്നത് നല്ലതാണ്. തിരികെ എത്തുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഈ പോളിസി പരിരക്ഷ നല്‍കും.
കുടിയേറ്റം
മുകളില്‍ പറഞ്ഞ കാലത്തിനുള്ളില്‍ തിരികെ വരാന്‍ ഉദ്ദേശിക്കാത്തവരെ സംബന്ധിച്ചിടത്തോളം വിദേശ പോളിസിയാണ് നല്ലത്. ചില കേസുകളില്‍ അധികം താമസമില്ലാതെ കുടുംബാംഗങ്ങളെല്ലാവരും വിദേശത്തേക്ക് കുടിയേറുന്നവരുണ്ടാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഏതാണോ രാജ്യം അവിടുത്തെ പോളിസി എടുക്കുന്നതാണ് നല്ലത്. എന്നാല്‍ ജോലിയുടെ ആവശ്യാര്‍ഥം എന്‍ ആര്‍ ഐ ആയ ആള്‍ വിദേശത്ത് തുടരുകയും കുടുംബം നാട്ടിലും ആയാല്‍ ഇന്ത്യയിലെ കുടുംബ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ നിശ്ചയമായും പരിഗണിക്കാം.
ഇവിടെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത്തരം പോളിസികള്‍ എടുക്കുന്നതിന് മുമ്പ് ചില കാര്യങ്ങളില്‍ കൃത്യമായ ബോധ്യമുണ്ടാക്കണം. ഉദാഹരണത്തിന് എല്ലാ ഇന്ത്യന്‍ പോളിസികളും എല്ലാ രാജ്യങ്ങളിലും ബാധകമാവില്ല. ചില പോളിസികളുടെ ആനുകൂല്യം ഇന്ത്യയില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണ്. അതുകൊണ്ട് ഇന്ത്യയ്ക്ക് പുറത്തുള്ള ക്ലെയിമുകള്‍ നിരസിക്കപ്പെട്ടേക്കാം. അതുകൊണ്ട് എന്‍ ആര്‍ ഐ അടക്കമുള്ളവരുടെ പരിരക്ഷ ലക്ഷ്യമിട്ട് കുടുംബപരിരക്ഷാ പോളിസികള്‍ എടുക്കുമ്പോള്‍ അയാള്‍ ജീവിക്കുന്ന രാജ്യവും ഇന്ത്യന്‍ പോളിസികളുടെ പരിധിയില്‍ വരുന്നുണ്ടോ എന്ന് ചിന്തിക്കണം. ഒപ്പം ചികിത്സ, ആശുപത്രിവാസം അടക്കമുള്ള കാര്യങ്ങളും വിലയിരുത്തിയതിന് ശേഷം മാത്രം പോളിസി എടുക്കുക.