ദുബൈ ബാങ്കുകളും ലാഭത്തിളക്കത്തില്‍

  • ചെലവ് നിയന്ത്രണം, നിഷ്‌ക്രിയ ആസ്തികളുടെ മൂല്യം കുറയ്ക്കല്‍ തുടങ്ങിയവ സഹായകം
  • വായ്പയും മുന്‍കൂര്‍ പണമിടപാടുകളും രണ്ടു ശതമാനം വര്‍ധിച്ചു
  • രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 3.9 ശതമാനം വളര്‍ച്ച കൈവരിക്കും

Update: 2023-06-01 07:33 GMT

ദുബൈയിലെ ബാങ്കുകളും വിജയത്തിളക്കത്തില്‍. 35 ശതമാനം വരെയാണ് പ്രമുഖ ബാങ്കുകളുടെ ലാഭവര്‍ധന. വിമാനക്കമ്പനികള്‍ ലാഭത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ ശുഭവാര്‍ത്ത.

സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ യുഎഇയിലെ പത്തു ബാങ്കുകളുടെ ലാഭ വിഹിതത്തിലാണ് വര്‍ധന കാണിക്കുന്നത്. ചെലവ് നിയന്ത്രണം, നിഷ്‌ക്രിയ ആസ്തികളുടെ മൂല്യം കുറയ്ക്കല്‍ തുടങ്ങിയവ ഇതിന് സഹായകമായെന്നാണ് റിപ്പോര്‍ട്ട്. വായ്പാ വളര്‍ച്ചയേക്കാള്‍ ഇന്‍ക്രിമെന്റല്‍ നിക്ഷേപം വര്‍ധിച്ചതും അപ്രധാന മേഖലകളില്‍ നിന്നുള്ള വരുമാനനേട്ടവുമാണ് വിജയക്കുതിപ്പിന് കാരണമായി.

വായ്പയും മുന്‍കൂര്‍ പണമിടപാടുകളും രണ്ടു ശതമാനം വര്‍ധിച്ചു. നിക്ഷേപത്തില്‍ 6.2 ശതമാനമാണ് വര്‍ധന. ബാങ്കുകളുടെ മൊത്തം പലിശ വരുമാനം 2.8 ശതമാനമാണ്. നിഷ്‌ക്രിയ വായ്പക്കൊപ്പം മൊത്തം ആസ്തിമൂല്യം 16 ബേസിക് പോയിന്റ് വര്‍ധിച്ച് 5.4 ശതമാനത്തിലെത്തി. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുപ്രകാരം നടപ്പുവര്‍ഷം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 3.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് കരുതുന്നത്.

മാര്‍ച്ച് 31ന് തീര്‍ന്ന മൂന്നുമാസത്തില്‍ 18.3 ശതകോടിയായാണ് ലാഭവര്‍ധനയാണ് വ്യോമയാന രംഗത്ത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. അല്‍വാരിസ് ആന്‍ഡ് മര്‍സല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

Tags:    

Similar News