ഇന്ത്യയും യുഎസും നിര്‍ണായക ധാതുക്കളുടെ കരാറില്‍ ഒപ്പുവെച്ചേക്കും

  • നിര്‍ണ്ണായക ധാതുക്കളുടെ ഉടമ്പടി വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കുന്നതിനും സാങ്കേതിക അറിവ് കൈമാറ്റം ചെയ്യുന്നതിനും സഹായിക്കും
  • അമേരിക്കയുമായി പ്രത്യേക നിര്‍ണായക ധാതു വ്യാപാര കരാറിനും ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്

Update: 2024-09-30 11:17 GMT

ഇന്ത്യയും അമേരിക്കയും നിര്‍ണായക ധാതുക്കളുടെ സഹകരണത്തിനുള്ള പ്രാരംഭ കരാറില്‍ ഒപ്പുവെച്ചേക്കുമെന്ന് സൂചന. ഇന്ത്യന്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശന വേളയില്‍ നിര്‍ണായക ധാതുക്കളുടെ മേഖലയില്‍ പങ്കാളികളാകാനും സഹകരിക്കാനുമുള്ള കരാറില്‍ ഒപ്പുവെക്കുമെന്നാണ് കരുതെന്നത് ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള നേതൃമാറ്റത്തിന് വൈറ്റ് ഹൗസ് തയ്യാറെടുക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ്, മൊത്തത്തിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധങ്ങള്‍ ആഴത്തിലാക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ ഗോയല്‍ ഈ ആഴ്ച യുഎസില്‍ എത്തും.

യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോയുമായും യുഎസ് വ്യാപാര പ്രതിനിധി കാതറിന്‍ തായ്യുമായും ഗോയല്‍ കൂടിക്കാഴ്ച നടത്തുമെന്ന് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഈ മാസമാദ്യം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ജോ ബൈഡനും ഡെലാവെയറില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഓസ്ട്രേലിയയുടെയും ജപ്പാന്റെയും നേതാക്കളും ഉള്‍പ്പെടുന്ന ക്വാഡ് ഗ്രൂപ്പിംഗിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കുകയും ചെയ്തു.

നിര്‍ണ്ണായക ധാതുക്കളുടെ പ്രാരംഭ ഉടമ്പടി വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കുന്നതിനും സാങ്കേതിക അറിവ് കൈമാറ്റം ചെയ്യുന്നതിനും സഹായിക്കും.

അമേരിക്കയുമായി പ്രത്യേക നിര്‍ണായക ധാതു വ്യാപാര കരാറിനും ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ കരാര്‍ ഇരു രാജ്യങ്ങളും താരിഫ് ചുമത്തുന്നത് നിരോധിക്കും.

സീറോ-കാര്‍ബണ്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആവശ്യമായ ധാതുക്കളുടെ മതിയായ വിതരണം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന യുഎസ് നേതൃത്വത്തിലുള്ള മിനറല്‍ സെക്യൂരിറ്റി പങ്കാളിത്തത്തില്‍ ഇന്ത്യ അംഗമാണ്. കഴിഞ്ഞ വര്‍ഷം, ശുദ്ധമായ ഊര്‍ജം സ്വീകരിക്കുന്നതിന് ലിഥിയം, നിക്കല്‍ എന്നിവയുള്‍പ്പെടെ 30 ധാതുക്കള്‍ നിര്‍ണായകമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.

Tags:    

Similar News