കാനഡ, മെക്‌സിക്കോ: നികുതി നാളെ നിലവില്‍വരുമെന്ന് ട്രംപ്

  • താരിഫുകളുടെ അടിസ്ഥാനം അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും
  • അയല്‍ രാജ്യങ്ങളില്‍നിന്ന് എണ്ണ ഇറക്കുമതിസംബന്ധിച്ച തീരുമാനം ഉടന്‍
  • ഈ നടപടി യുഎസ് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്

Update: 2025-01-31 03:23 GMT

കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരായ 25 ശതമാനം നികുതി ശനിയാഴ്ച നിലവില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇറക്കുമതി നികുതിയുടെ ഭാഗമായി ഈ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഉള്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ട്രംപ്

ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രണ്ട് വ്യാപാര പങ്കാളികള്‍ ഈടാക്കുന്ന എണ്ണയുടെ വില ന്യായമാണോ എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും തന്റെ തീരുമാനമെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ താരിഫുകളുടെ അടിസ്ഥാനം അനധികൃത കുടിയേറ്റവും മയക്കുമരുന്നായ ഫെന്റനൈലിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ കടത്തുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച്, ഒക്ടോബറില്‍ അമേരിക്ക കാനഡയില്‍ നിന്ന് പ്രതിദിനം 4.6 ദശലക്ഷം ബാരല്‍ എണ്ണയും

മെക്‌സിക്കോയില്‍ നിന്ന് 563,000 ബാരലുകളും ഇറക്കുമതി ചെയ്തു. ആ മാസത്തില്‍ യുഎസിലെ പ്രതിദിന ഉല്‍പ്പാദനം പ്രതിദിനം ശരാശരി 13.5 ദശലക്ഷം ബാരല്‍ ആയിരുന്നു.

എന്നാല്‍, അമേരിക്കയുടെ വ്യാപാര പങ്കാളികള്‍ക്കുള്ള ഇറക്കുമതി നികുതി യുഎസ് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയൊന്നും ട്രംപ് പ്രകടിപ്പിച്ചിട്ടില്ല.

''അവരുടെ പക്കലുള്ള ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല,'' ട്രംപ് പറഞ്ഞു. 'ആവശ്യമായ എണ്ണയും തടിയും ഞങ്ങളുടെ പക്കലുണ്ട്',ട്രംപ് കൂട്ടിച്ചേര്‍ത്തു.

മയക്കുമരുന്നായ ഫെന്റനൈല്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതിന് ചൈന താരിഫ് നല്‍കേണ്ടിവരുമെന്നും പ്രസിഡന്റ് പറഞ്ഞു. 

Tags:    

Similar News