ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും

  • ഇന്ത്യന്‍ സമയം രാത്രി 10.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്
  • അതിശൈത്യത്തെ തുടര്‍ന്ന് ചടങ്ങുകള്‍ കാപിറ്റോള്‍ മന്ദിരത്തിനകത്തേക്ക് മാറ്റി
  • പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുറന്ന വേദിയില്‍ നിന്നു മാറ്റുന്നത് 40 വര്‍ഷത്തിനുശേഷം

Update: 2025-01-20 09:01 GMT

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് ചുമതലയേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ട്രംപിന്റെ സ്ഥാനാരോഹണം.

അതിശൈത്യത്തെ തുടര്‍ന്ന് സ്ഥാനാരോഹണ ചടങ്ങുകള്‍ കാപിറ്റോള്‍ മന്ദിരത്തിനകത്തേക്ക് മാറ്റി. നേരത്തെ തുറന്ന വേദിയില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സത്യപ്രതിജ്ഞക്കായി ഡൊണള്‍ഡ് ട്രംപും കുടുംബവും ശനിയാഴ്ച വൈകുന്നേരം വാഷിങ്ടണിലെത്തി.

ഇന്ന് വാഷിങ്ടണില്‍ മൈനസ് 12 ഡിഗ്രി സെല്‍ഷ്യസ് തണുപ്പാണ് പ്രവചിക്കുന്നത്. 40 വര്‍ഷത്തിനുശേഷമാണ് യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുറന്ന വേദിയില്‍ നിന്നു മാറ്റുന്നത്. ചടങ്ങിലേക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അടക്കമുള്ള പ്രമുഖര്‍ക്ക് ക്ഷണമുണ്ട്.

ഇന്ത്യയില്‍ നിന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് വെള്ളിയാഴ്ച ആരംഭിച്ച വിവിധ ആഘോഷപരിപാടികള്‍ തുടരും. പള്ളികളില്‍ പ്രാര്‍ത്ഥനകള്‍, വെടിക്കെട്ടുകള്‍, റാലികള്‍, ഘോഷയാത്രകള്‍, വിരുന്നുകള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. ഇന്ന് പ്രാദേശികസമയം ഉച്ചകഴിഞ്ഞ് മൂന്നിന് കാപിറ്റോള്‍ അരീനയില്‍ വിക്ടറി പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ തോല്‍പ്പിച്ചാണ് ട്രംപ് രണ്ടാം തവണ പ്രസിഡന്റായത്. 

Tags:    

Similar News