സൊമാറ്റോ സഹസ്ഥാപക അകൃതി ചോപ്ര രാജിവച്ചു
- സൊമാറ്റോയുടെ ലീഗല്‍, ഫിനാന്‍സ് ടീമുകള്‍ രൂപീകരിക്കുന്നതില്‍ ആകൃതി പ്രധാന പങ്ക് വഹിച്ചു
- സൊമോറ്റോയില്‍ എത്തുന്നതിന് മുമ്പ് ആകൃതി പിഡബ്ല്യുസിയില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ സഹസ്ഥാപകയും ചീഫ് പീപ്പിള്‍ ഓഫീസറുമായ അകൃതി ചോപ്ര രാജിവച്ചു. ചോപ്ര ബ്ലിങ്കിറ്റ് സിഇഒ അല്‍ബിന്ദര്‍ ദിന്‍ഡ്സയുടെ ഭാര്യ കൂടിയാണ്.
സീനിയര്‍ മാനേജ്മെന്റ് ഉദ്യോഗസ്ഥയായി നിയോഗിക്കപ്പെട്ട ചോപ്രയുടെ രാജി സെപ്റ്റംബര്‍ 27 മുതല്‍ പ്രാബല്യത്തില്‍ വന്നതായി സൊമാറ്റോ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
ആകൃതി 13 വര്‍ഷമായി കമ്പനിയില്‍ സേവനമനുഷ്ടിക്കുന്നു. കൂടാതെ സിഎഫ്ഒ എന്ന നിലയിലുള്ള അവരുടെ മുന്‍ റോളില്‍ സൊമാറ്റോയുടെ ലീഗല്‍, ഫിനാന്‍സ് ടീമുകള്‍ രൂപീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു.
സൊമാറ്റോയില്‍ ചേരുന്നതിന് മുമ്പ്, അവര്‍ പിഡബ്ല്യുസിയില്‍ മൂന്ന് വര്‍ഷത്തോളം ടാക്‌സ് ആന്‍ഡ് റെഗുലേറ്ററി പ്രാക്ടീസില്‍ പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍, മറ്റൊരു സൊമാറ്റോ സഹസ്ഥാപകനും അന്നത്തെ ചീഫ് ടെക്നോളജി ഓഫീസറുമായ ഗുഞ്ജന്‍ പതിദാര്‍ കമ്പനിയില്‍ ഒരു ദശാബ്ദത്തിലേറെയുള്ള സേവനത്തിന് ശേഷം രാജിവെച്ചിരുന്നു.
അതിനുമുമ്പ് 2022 നവംബറില്‍ മറ്റൊരു സഹസ്ഥാപകന്‍ മോഹിത് ഗുപ്തയും രാജിവച്ചിരുന്നു.