വീല്‍സ് ഇന്ത്യ നാലാം പാദ അറ്റാദായം 64.3% ഉയര്‍ന്ന് 36.8 കോടി രൂപയായി

  • 2024 ജനുവരി-മാര്‍ച്ച് പാദത്തില്‍ വീല്‍സ് ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായം 64.3 ശതമാനം വര്‍ധിച്ച് 36.8 കോടി രൂപയായി ഉയര്‍ന്നു
  • കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 22.4 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു
  • ബസ് വിപണിയിലെ വളര്‍ച്ചയ്ക്കൊപ്പം കമ്പനിയുടെ എയര്‍ സസ്പെന്‍ഷന്‍ ബിസിനസ്സ് മികച്ച പ്രകടനം കാഴ്ചവച്ചു

Update: 2024-05-21 11:36 GMT

2024 ജനുവരി-മാര്‍ച്ച് പാദത്തില്‍ വീല്‍സ് ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായം 64.3 ശതമാനം വര്‍ധിച്ച് 36.8 കോടി രൂപയായി ഉയര്‍ന്നു. ട്രക്കുകള്‍, കാര്‍ഷിക ട്രാക്ടറുകള്‍, പാസഞ്ചര്‍ വാഹനങ്ങള്‍ എന്നിവയുടെ ചക്രങ്ങള്‍ നിര്‍മ്മിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 22.4 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

2024 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 62.5 കോടിയില്‍ നിന്ന് 8.6 ശതമാനം വര്‍ധിച്ച് 67.9 കോടി രൂപയായി.

2024 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 24.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി സാമ്പത്തിക പ്രകടനത്തെക്കുറിച്ച് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശ്രീവത്സ് റാം പറഞ്ഞു. എര്‍ത്ത്മൂവര്‍ വീലുകള്‍, അലുമിനിയം വീലുകള്‍, ഹൈഡ്രോളിക് സിലിണ്ടറുകള്‍ എന്നിവ കയറ്റുമതി രംഗത്തെ വളര്‍ച്ചയുടെ പ്രധാന ഘടകങ്ങളാണ്.

ബസ് വിപണിയിലെ വളര്‍ച്ചയ്ക്കൊപ്പം കമ്പനിയുടെ എയര്‍ സസ്പെന്‍ഷന്‍ ബിസിനസ്സ് മികച്ച പ്രകടനം കാഴ്ചവച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

അവലോകന പാദത്തിലെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 1,172 കോടി രൂപയില്‍ നിന്ന് 1,167 കോടി രൂപയായി തുടരുന്നു. 2024 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ വരുമാനം കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 4,345 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 6.3 ശതമാനം വര്‍ധിച്ച് 4,619 കോടി രൂപയായി.

അതേസമയം, ഒരു ഓഹരിക്ക് 7.39 രൂപ ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി കമ്പനി അറിയിച്ചു.

വിന്‍ഡ്മില്‍ കാസ്റ്റിംഗുകളുടെ മെഷീനിംഗ് ലാഭകരമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതായി വീല്‍സ് ഇന്ത്യയുടെ പുതിയ സെഗ്മെന്റുകളെക്കുറിച്ച് ശ്രീവത്സ് റാം പറഞ്ഞു. ആഭ്യന്തര, കയറ്റുമതി മേഖലകളില്‍ വളര്‍ച്ചയ്ക്ക് വളരെയധികം വാഗ്ദാനങ്ങളുള്ള മറ്റൊരു മേഖലയാണിത്.

Tags:    

Similar News