ഏത് സിനിമ കാണണമെന്ന് പ്രേക്ഷകന് തീരുമാനിക്കാം; പുതിയ ഫീച്ചറുമായി പിവിആര്‍

Update: 2025-01-22 09:46 GMT

തിയറ്ററില്‍ ഇഷ്ടമുള്ള സിനിമ പ്രേക്ഷകന് തെരഞ്ഞെടുത്ത് കാണുന്നതിനുള്ള പുതിയ ഫീച്ചറുമായി പിവിആര്‍ ഐനോക്‌സ്. സ്‌ക്രീന്‍ഇറ്റ് എന്ന പുതിയ ആപ്പ് വഴി കാണേണ്ട സിനിമ, തിയറ്റര്‍,സമയം എന്നിവ സെലക്ട് ചെയ്ത് പ്രേക്ഷകർക്ക് സ്വന്തമായി ഷോ ക്രിയേറ്റ് ചെയ്തു കാണാൻ അവസരമൊരുക്കുന്നതാണ് സംവിധാനം.  ഇത്തരത്തില്‍ ക്രിയേറ്റ് ചെയ്യുന്ന സിനിമ കാണുന്നതിനായി സുഹൃത്തുക്കളെ ക്ഷണിക്കാനും കഴിയും. പഴയ കാല ക്ലാസിക് സിനിമകള്‍ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോപ്പമോ കാണാന്‍ ഇത് സഹായിക്കും. കുറഞ്ഞത് രണ്ട് ടിക്കറ്റുകളാണ് ഇത്തരത്തിലുള്ള ഷോ നടത്തുന്നതിനായി ബുക്ക് ചെയ്യേണ്ടത്.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സ്വീകാര്യതയേറുന്നതോടെയാണ് പുതിയ പരീക്ഷണങ്ങളുമായി രാജ്യത്തെ മുന്‍നിര മള്‍ട്ടിപ്ലക്‌സ് ഗ്രൂപ്പ് രംഗത്തെത്തുന്നത്. അടുത്തിടെയായി റീ റിലീസ് ചെയ്ത സിനിമകളുടെ വിജയമാണ് സ്‌ക്രീനിറ്റ് എന്ന പുതിയ ഫീച്ചര്‍ ആവിഷ്‌ക്കരിക്കാന്‍ കാരണമെന്ന് പിവിആര്‍ വക്താക്കള്‍ വ്യക്തമാക്കി. 

Tags:    

Similar News