സെലിബ്രിറ്റികളില്‍ ഏറ്റവും ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യം വിരാട് കോഹ്ലിക്ക്

  • 227.9 മില്യണ്‍ ഡോളറിന്റെ ബ്രാന്‍ഡ് മൂല്യവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി
  • 203.1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് കോഹ്ലിയുടെ നേട്ടം
  • നിലവില്‍ 25 മുന്‍നിര ഇന്ത്യന്‍ സെലിബ്രിറ്റികളുടെ മൊത്തത്തിലുള്ള ബ്രാന്‍ഡ് മൂല്യം 2023 ല്‍ 1.9 ബില്യണ്‍ ഡോളറാണ്

Update: 2024-06-18 11:46 GMT

227.9 മില്യണ്‍ ഡോളറിന്റെ ബ്രാന്‍ഡ് മൂല്യവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. 203.1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് കോഹ്ലിയുടെ നേട്ടം. ബ്രാന്‍ഡ്, ബിസിനസ്, ബോളിവുഡ് എന്ന പേലിരുള്ള ഏറ്റവും പുതിയ സെലിബ്രിറ്റി ബ്രാന്‍ഡ് മൂല്യ നിര്‍ണയത്തിലാണ് കോഹ്ലി നേട്ടം സ്വന്തമാക്കിയത്.

സെലിബ്രേറ്റികളുടെ ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് പോര്‍ട്ട്‌ഫോളിയോകളില്‍ നിന്നും സോഷ്യല്‍ മീഡിയ സാന്നിധ്യത്തില്‍ നിന്നുമുള്ള ബ്രാന്‍ഡ് മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ സെലിബ്രിറ്റി ബ്രാന്‍ഡുകളുടെ റാങ്കിംഗ് പഠനം നടക്കുന്നത്. നിലവില്‍ 25 മുന്‍നിര ഇന്ത്യന്‍ സെലിബ്രിറ്റികളുടെ മൊത്തത്തിലുള്ള ബ്രാന്‍ഡ് മൂല്യം 2023 ല്‍ 1.9 ബില്യണ്‍ ഡോളറാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ദ്ധനവ് കാണാനായിട്ടുണ്ട്.

2023ലെ മൂന്ന് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളുടെ പിന്‍ബലത്തില്‍ 120.7 മില്യണ്‍ ഡോളറിന്റെ ബ്രാന്‍ഡ് മൂല്യവുമായി ഷാരൂഖ് ഖാനാണ് മൂന്നമത്. 2020 മുതല്‍ ഇന്ത്യയിലെ മികച്ച് അഞ്ച് സെലിബ്രേറ്റി എന്‍ഡോഴ്സര്‍മാരില്‍ ഇദ്ദേഹമുണ്ട്. 111.7 മില്യണ്‍ ഡോളര്‍ മൂല്യവുമായി അക്ഷയ്കുമാര്‍ നാലമതായപ്പോള്‍ 101.1 മില്യണ്‍ ഡോളര്‍ മൂല്യവുമായി ആലിയ ഭട്ട് അഞ്ചാം സ്ഥാനത്തുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷം കത്രീന കൈഫ് ഇന്ത്യന്‍ സെലിബ്രേറ്റി ബ്രാന്‍ഡ് പട്ടികയിലേക്ക് തിരിച്ചെത്തിയെന്നതും ശ്രദ്ധേയമാണ്.

Tags:    

Similar News