തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു: ടണലിംഗ് വിദഗ്ധര്‍ സ്ഥലത്തെത്തി
നവംബര്‍ 12ന് പുലര്‍ച്ചെയാണു 41 തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയത്
ഉത്തരകാശിയില്‍ ചാര്‍ധാം പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കം തകര്‍ന്ന് 41 തൊഴിലാളികള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ആരംഭിച്ച രക്ഷാദൗത്യത്തിന്റെ ഭാഗമാകാന്‍ ഇന്റര്‍നാഷണല്‍ ടണലിംഗ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍നോള്‍ഡ് ഡിക്‌സ് ഉള്‍പ്പെടുന്ന സംഘം സംഭവസ്ഥലത്തെത്തി.
നവംബര്‍ 12ന് പുലര്‍ച്ചെയാണു 41 തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയത്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളിക്ക് പോഷകാഹാരം എത്തിക്കാന്‍ 6 ഇഞ്ച് വീതിയുള്ള പൈപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഈ പൈപ്പ് തൊഴിലാളികളുടെ സമീപമെത്തിയിട്ടുണ്ട്. പൈപ്പിലൂടെ ലഘു ഭക്ഷണവും പഴവര്‍ഗങ്ങളുമാണ് എത്തിക്കുക. സീല്‍ ചെയ്ത ബോട്ടിലിലൂടെയായിരിക്കും ഭക്ഷണമെത്തിക്കുക. ഇവരുമായുള്ള ആശയവിനിമയം നിലനിര്‍ത്താന്‍ ചാര്‍ജര്‍ ഘടിപ്പിച്ച ഫോണ്‍ അയയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എന്‍എച്ച്‌ഐഡിസിഎല്‍) കീഴിലാണ് തുരങ്കം നിര്‍മിക്കുന്നത്.