യുപിഐ വിപണി വിഹിതത്തിനായി ബാങ്കിങ് ആപ്പുകള്‍ സജീവമാക്കാന്‍ മുന്‍നിര ബാങ്കുകള്‍

  • നിലവിലെ ഫോണ്‍പേ, ഗൂഗിള്‍പേ, പേടിഎം എന്നിവയുടെ ആധിപത്യം മറികടക്കാനാണ് ലക്ഷ്യമിടുന്നത്
  • നവീകരിച്ച യോനോ 2.0 പ്ലാറ്റ്‌ഫോം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് എസ്ബിഐ
  • ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും സേവനം നല്‍കാന്‍ ലക്ഷ്യം
;

Update: 2024-03-25 09:26 GMT
leading banks to activate banking apps for upi market share
  • whatsapp icon

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്കുകള്‍ തങ്ങളുടെ മൊബൈല്‍ ആപ്ലിക്കേഷനെ കൂടുതല്‍ സജീവമാക്കാന്‍ തയ്യാറെടുക്കുന്നു.

ഉപഭോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും ഉപയോഗിക്കാവുന്ന നൂതന ഫീച്ചറുകള്‍ തയ്യാറാക്കി യുപിഐ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യം.

ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് ഉപയോഗിച്ച്, നിലവിലെ ഫോണ്‍പേ, ഗൂഗിള്‍പേ, പേടിഎം എന്നിവയുടെ ആധിപത്യം മറികടക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിലുള്ള യുപിഐ ആപ്പുകള്‍ക്ക് പകരമായി തങ്ങളുടെ ആപ്പ് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നതായി എസ്ബിഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ഡിജിറ്റല്‍ ബാങ്കിംഗ് ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ ഹെഡുമായ നിതിന്‍ ചുഗ് പറഞ്ഞു. ആപ്പ് വഴി ബാങ്കിന്റെ പുതിയ ഉപഭോക്താക്കള്‍ക്കും ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും സേവനം നല്‍കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

നവീകരിച്ച യോനോ 2.0 പ്ലാറ്റ്‌ഫോം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് എസ്ബിഐ.

Tags:    

Similar News