വിദേശ വിപണിയില്‍ നിന്ന് ധന സമാഹരണം നടത്തി യൂണിയന്‍ ബാങ്ക്

  • ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ , ദുബായ് ബ്രാഞ്ചാണ് ഫണ്ട് ക്രമീകരിച്ചത്
  • 500 മില്യണ്‍ ഡോളറിന്റെ സിന്‍ഡിക്കേറ്റഡ് ടേം ലോണ്‍ 3, 5 വര്‍ഷത്തെ കാലാവധിയുള്ള രണ്ട് ഘട്ടങ്ങളിലായി എടുക്കും
  • 100 മില്യണ്‍ ഡോളറിന്റെ ആദ്യ ഗഡു ബുധനാഴ്ചയാണ് എടുത്തത്

Update: 2024-04-04 09:39 GMT

വിദേശ വ്യാപാര വളര്‍ച്ചയ്ക്ക് ധനസഹായം നല്‍കുന്നതിനായി വിദേശ വിപണിയില്‍ നിന്ന് 500 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 4,200 കോടി രൂപ) സമാഹരിച്ചതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ബുധനാഴ്ച അറിയിച്ചു.

ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡിഐഎഫ്സി), ദുബായ് ബ്രാഞ്ചാണ് ഫണ്ട് ക്രമീകരിച്ചത്.

500 മില്യണ്‍ ഡോളറിന്റെ സിന്‍ഡിക്കേറ്റഡ് ടേം ലോണ്‍ (400 മില്യണ്‍ ഡോളറും ഗ്രീന്‍ ഷൂ 100 മില്യണ്‍ യുഎസ് ഡോളറും) 3, 5 വര്‍ഷത്തെ കാലാവധിയുള്ള രണ്ട് ഘട്ടങ്ങളിലായി എടുക്കും.

100 മില്യണ്‍ ഡോളറിന്റെ ആദ്യ ഗഡു ബുധനാഴ്ചയാണ് എടുത്തത്.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഒരു വിദേശ കേന്ദ്രത്തില്‍ നിന്ന് സമാഹരിച്ച ആദ്യ സിന്‍ഡിക്കേറ്റഡ് ടേം ലോണാണിത്.

Tags:    

Similar News