വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് 50 തൊടുന്നു

  • ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്നത് ഡല്‍ഹിയില്‍
  • മാര്‍ച്ച് 12 ന് വിവിധ റൂട്ടുകളിലായി 10 പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു
  • സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകള്‍ 51 ആകും

Update: 2024-03-11 09:07 GMT

രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 50 പിന്നിടുന്നു. മാര്‍ച്ച് 12 ന് വിവിധ റൂട്ടുകളിലായി 10 പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകള്‍ 51-ലെത്തും.

12 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ഉദ്ഘാടനം.

ലക്‌നൗ-ഡെറാഡൂണ്‍

പട്‌ന-ലക്‌നൗ

ന്യൂ ജല്‍പായ്ഗുരി-പാറ്റ്‌ന,

പുരി-വിശാഖപട്ടണം,

കലബുറഗി-ബെംഗളൂരു,

റാഞ്ചി-വാരണാസി,

ഖജുരാഹോ-ഡല്‍ഹി,

അഹമ്മദാബാദ്-മുംബൈ,

സെക്കന്‍ഡരാബാദ്-വിശാഖപട്ടണം,

മൈസൂരു-ചെന്നൈ

തുടങ്ങിയവയാണ് 12ന് വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്ന റൂട്ടുകള്‍.

സര്‍വീസ് നടത്തുന്ന 51 വന്ദേഭാരത് ട്രെയിനുകളില്‍ 10 എണ്ണം ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുന്നവയായിരിക്കും.

ഡെറാഡൂണ്‍-ഡല്‍ഹി

ഭോപ്പാല്‍-ഡല്‍ഹി

അംബ് ആന്‍ഡൗറ-ഡല്‍ഹി

അയോധ്യ-ഡല്‍ഹി

അമൃത്സര്‍-ഡല്‍ഹി

ഖജുരാഹോ-ഡല്‍ഹി

വാരണസി-ഡല്‍ഹി

കത്ര-ഡല്‍ഹി

അജ്‌മേര്‍-ഡല്‍ഹി

എന്നിവയാണ് ഡല്‍ഹിയുമായി ബന്ധപ്പെട്ട് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകള്‍.

Tags:    

Similar News