ഒഴുകിയെത്തിയത് 84,559 കോടി, അഞ്ച്‌ മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

Update: 2025-04-13 07:02 GMT
global trends and interest rate decisions will influence the market

ഓഹരി വിപണിയിലെ 10 മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യം 84,559.01 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ ആഴ്ച സെൻസെക്സ് 207.43 പോയിന്റ് അഥവാ 0.27 ശതമാനം ഇടിഞ്ഞു. നിഫ്റ്റി 75.9 പോയിന്റ് അഥവാ 0.33 ശതമാനവും ഇടിഞ്ഞു.

റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യൂണിലിവർ, ബജാജ് ഫിനാൻസ്, ഐടിസി എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഫോസിസ് എന്നിവയുടെ മൂല്യത്തിൽ ഇടിവ് നേരിട്ടു.

നേട്ടമുണ്ടാക്കിയ കമ്പനികൾ 

ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ വിപണി മൂല്യം 28,700.26 കോടി രൂപ ഉയർന്ന് 5,56,054.27 കോടി രൂപയിലെത്തി. ഇതോടെ വിപണി മൂല്യത്തില്‍ ഹിന്ദുസ്ഥാൻ യൂണിലിവർ ഒന്നാം സ്ഥാനം വീണ്ടെടുത്തു. റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 19,757.27 കോടി രൂപ വർധിച്ച് 16,50,002.23 കോടി രൂപയിലെത്തി. ഐടിസിയുടെ മൂല്യം 15,329.79 കോടി രൂപ ഉയർന്ന് 5,27,845.57 കോടി രൂപയായും ബജാജ് ഫിനാൻസിന്റെ മൂല്യം 12,760.23 കോടി രൂപ ഉയർന്ന് 5,53,348.28 കോടി രൂപയായും ഉയർന്നു. ഭാരതി എയർടെല്ലിന്റെ വിപണി മൂല്യം 8,011.46 കോടി രൂപ ഉയർന്ന് 10,02,030.97 കോടി രൂപയായി.

മൂല്യം ഇടിഞ്ഞ കമ്പനികൾ 

ടിസിഎസിന്റെ മൂല്യം 24,295.46 കോടി രൂപ ഇടിഞ്ഞ് 11,69,474.43 കോടി രൂപയായി. ഇൻഫോസിസിന്റെ മൂല്യം 17,319.11 കോടി രൂപ ഇടിഞ്ഞ് 5,85,859.34 കോടി രൂപയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 12,271.36 കോടി രൂപ ഇടിഞ്ഞ് 6,72,960.97 കോടി രൂപയിലും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 8,913.09 കോടി രൂപ ഇടിഞ്ഞ് 9,34,351.86 കോടി രൂപയിലുമെത്തി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂല്യം 7,958.31 കോടി രൂപ ഇടിഞ്ഞ് 13,82,450.37 കോടി രൂപയിലുമെത്തി.

Tags:    

Similar News