ടെസ്‌ല ഫാക്ടറിയില്‍ റോബോട്ടിന്റെ ആക്രമണത്തില്‍ എന്‍ജിനീയര്‍ക്ക് പരിക്കേറ്റു

Update: 2023-12-28 09:07 GMT

റോബോട്ടിന്റെ ആക്രമണത്തില്‍ എന്‍ജിനീയര്‍ക്ക് പരിക്കേറ്റു. ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ് ലയുടെ അമേരിക്കയിലുള്ള ജിഗാ ടെക്‌സാസ് ഫാക്ടറിയില്‍ വച്ചാണ് എന്‍ജിനീയര്‍ക്ക് പരിക്കേറ്റത്.

അലുമിനിയത്തില്‍ നിന്നും കാര്‍ നിര്‍മിക്കാന്‍ ആവശ്യമായ ഘടകങ്ങള്‍ മുറിച്ചെടുക്കുന്നതിനാണ് ടെസ് ലയുടെ ഫാക്ടറിയില്‍ റോബോട്ടിനെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ റോബോട്ടിന് സാങ്കേതിക തകരാര്‍ സംഭവിക്കുകയും എന്‍ജിനീയറെ ആക്രമിക്കുകയുമായിരുന്നു.

എന്‍ജിനീയറെ കുത്തിപ്പിടിച്ച റോബോട്ട്, മുതുകിലും കൈയിലും മുറിവുമുണ്ടാക്കി. ആ സമയത്ത് റോബോട്ടുകള്‍ക്കായുള്ള സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിംഗില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു എന്‍ജിനീയര്‍.

ആക്രമണത്തെ തുടര്‍ന്ന് ഫാക്ടറിയുടെ തറയില്‍ രക്തം തളം കെട്ടി നില്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

സംഭവവുമായി ബന്ധപ്പെട്ട് ടെസ് ലയുടെ ഭാഗത്തുനിന്നും പ്രതികരണം ഒന്നുമുണ്ടായില്ല.

രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ച് സമീപദിവസം ദ ഇന്‍ഫര്‍മേഷന്‍ എന്ന മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Tags:    

Similar News