ഏറ്റവും വലിയ ഹെല്‍മെറ്റ് നിര്‍മാതാവ് എന്ന ഖ്യാതി സ്വന്തമാക്കി സ്റ്റീല്‍ബേര്‍ഡ്

  • വരുമാനം 687 കോടി രൂപയായി ഉയര്‍ന്നു
  • ഡല്‍ഹി ആസ്ഥാനമായ കമ്പനിയാണു സ്റ്റീല്‍ബേര്‍ഡ്
  • കഴിഞ്ഞ വര്‍ഷം ഹെല്‍മെറ്റിനു പുറമെ 3,44,865 സൈഡ് ബോക്‌സുകളും വിറ്റു

Update: 2024-02-13 08:25 GMT

ലോകത്തിലെ ഏറ്റവും വലിയ ഹെല്‍മെറ്റ് നിര്‍മാതാവ് എന്ന ഖ്യാതി സ്വന്തമാക്കി സ്റ്റീല്‍ബേര്‍ഡ്.

വരുമാനം 687 കോടി രൂപയായി ഉയര്‍ന്നു.

2023 കലണ്ടര്‍ വര്‍ഷത്തില്‍ സ്റ്റീല്‍ബേര്‍ഡ് ആഗോളതലത്തില്‍ വിറ്റത് 77,99,273 ഹെല്‍മെറ്റുകളാണ്. ഉല്‍പ്പാദിപ്പിച്ചത് 80 ലക്ഷം ഹെല്‍മറ്റുകളുമാണ്.

കഴിഞ്ഞ വര്‍ഷം ഹെല്‍മെറ്റിനു പുറമെ 3,44,865 സൈഡ് ബോക്‌സുകളും വിറ്റു.

ഈ വര്‍ഷം 1 കോടി ഹെല്‍മെറ്റ് വില്‍പ്പന കൈവരിക്കുക എന്നതാണു ലക്ഷ്യമെന്നു കമ്പനി അറിയിച്ചു.

ഡല്‍ഹി ആസ്ഥാനമായ കമ്പനിയാണു സ്റ്റീല്‍ബേര്‍ഡ്.

ഹെല്‍മെറ്റ്, ഹെല്‍മെറ്റ് ലോക്കിംഗ് ഉപകരണങ്ങള്‍, എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ബൈക്കിംഗ് ഗിയറുകള്‍ ഉള്‍പ്പെടെയുള്ള ഓട്ടോ ആക്‌സസറികള്‍ നിര്‍മിക്കുന്ന കമ്പനിയാണു സ്റ്റീല്‍ബേര്‍ഡ്.

Tags:    

Similar News