സൂപ്പർ ലീ​ഗ് കേരളയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം

Update: 2024-09-07 06:37 GMT

പ്രഥമ സൂപ്പർ ലീ​ഗ് കേരളയ്ക്ക് ഇന്ന് തുടക്കം. ഉദ്‌ഘാടന മത്സരത്തിൽ ഫോ​ഴ്സ കൊ​ച്ചി മ​ല​പ്പു​റം എ​ഫ്.​സി​യെ നേരിടും.  കലൂരിലെ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി എട്ടിനാണ്‌ പോരാട്ടം. കൊച്ചിക്കും മലപ്പുറത്തിനും പുറമെ തിരുവനന്തപുരം കൊമ്പൻസ്‌, തൃശൂർ മാജിക്‌ എഫ്‌സി, കലിക്കറ്റ്‌ എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ്‌ തുടങ്ങി ആകെ ആറ്‌ ടീമുകളാണ്‌ പ്രഥമ സീസണിൽ ഏറ്റുമുട്ടുക.

കൊച്ചിയിൽ വൈകിട്ട്‌ ആറിന്‌ ഉദ്‌ഘാടനച്ചടങ്ങുകൾ ആരംഭിക്കും. ബോളിവുഡ്‌ നായിക ജാക്വലിൻ ഫെർണാണ്ടസ്‌, ശിവമണി, സ്റ്റീഫൻ ദേവസി, ഡബ്‌സീ ഉൾപ്പെടെ പ്രമുഖ കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കും. ക​മ​ന്‍റേ​റ്റ​ർ ഷൈ​ജു ദാ​മോ​ദ​ര​ൻ, ന​ടി ര​ഞ്ജി​നി ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​രും ആ​വേ​ശം പകരാൻ എത്തും. വൈ​കീ​ട്ട് 4.30 മു​ത​ൽ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കുന്നതാണ്.

മ​ല​പ്പു​റം എ​ഫ്.​സി

ജോ​ൺ ഗ്രി​ഗ​റി (കോ​ച്ച്), അ​ന​സ് എ​ട​ത്തൊ​ടി​ക (ക്യാ​പ്റ്റ​ൻ), ജോ​ർ​ജ് ഡി​സൂ​സ, സൗ​ര​വ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി. ​മി​ഥു​ൻ, ഇ.​കെ. റി​സ്​ വാ​ൻ അ​ലി, ടെ​ൻ​സി​ൻ സം​ദ​പ്, മി​ത് അ​നി​ൽ അ​ദേ​ക​ർ, ന​ന്ദു കൃ​ഷ്ണ, വി. ​ബു​ജൈ​ർ, ഫ​സ​ലു​റ​ഹ്മാ​ൻ, നി​ഷാം, ന​വീ​ൻ കൃ​ഷ്ണ, ഗു​ർ​ജി​ന്ദ​ർ കു​മാ​ർ, മു​ഹ​മ്മ​ദ് മു​ഷ്​​റ​ഫ്, അ​ജി​ത് കു​മാ​ർ, അ​ജ​യ് കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ജാ​സിം, റു​ബ​ൻ ഗാ​ർ​സ​സ്, എ​യ്റ്റ​ർ അ​ൽ​ഡ​ല​ർ, ജൊ​സേ​ബ ബെ​യ്റ്റി​യ, അ​ല​ക്സ് സാ​ഞ്ച​സ്, പെ​ഡ്രോ മാ​ൻ​സി, സെ​ർ​ജി​യോ ബാ​ർ​ബോ​സ.

ടീം ​ഫോ​ഴ്സ കൊ​ച്ചി

മ​രി​യോ ​ലെ​മോ​സ്​ (കോ​ച്ച്), സു​ബാ​ശി​ഷ്​ റോ​യ്​ ചൗ​ധ​രി -കാ​പ്റ്റ​ൻ, നി​ജോ ഗി​ൽ​ബ​ർ​ട്ട്​, രാ​ഹു​ൽ കെ.​പി., ഗു​ബോ സി​യാ​ണ്ട , റോ​ഡ്രി​ഗ​സ് അ​യാ​സോ, റാ​ഫേ​ൽ അ​ഗ​സ്റ്റോ, ഡോ​റി​യെ​ൽ​ട്ട​ൺ ഗോ​മ​സ് (ഡോ​റി), സെ​യ്ദ് മു​ഹ​മ്മ​ദ് നി​ദാ​ൽ, ഒം​റാ​ൻ ദി​സ്രി, നി​ഥി​ൻ മ​ധു, അ​ർ​ജു​ൻ ജ​യ​രാ​ജ്, കെ. ​അ​മീ​ൻ, ഹ​ജ്മ​ൽ സ​ക്കീ​ർ, അ​ൽ​കേ​ഷ് രാ​ജ്അ​ജ​യ് അ​ല​ക്സ്,കെ. ​ര​മി​ത്, അ​രു​ൺ​ലാ​ൽ, ശ്രീ​നാ​ഥ്, കെ. ​ലി​ജോ, ജെ​സി​ൽ മു​ഹ​മ്മ​ദ്, കെ. ​നൗ​ഫ​ൽ, ആ​സി​ഫ് കോ​ട്ട​യി​ൽ, ജ​ഗ​ന്നാ​ഥ്, ക​മ​ൽ​പ്രീ​ത് സി​ങ്, അ​നു​രാ​ഗ് പി.​വി.

Tags:    

Similar News