ഇന്ത്യയിലെ ഏറ്റവും ദാനശീലന്‍ ആര്? അംബാനിയോ അദാനിയോ ഒന്നുമല്ല, പിന്നെ..?
ഇന്ത്യയിലെ ജീവകാരുണ്യ സംഭാവന പട്ടികയിൽ ഒന്നാമനായി എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപകനും ചെയർമാനുമായ ശിവ് നാടാർ. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നായ മുകേഷ് അംബാനിയാണ് പട്ടികയിൽ രണ്ടാമൻ. ഹുറൺ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ശിവ് നാടാറും കുടുംബവും പ്രതിവർഷം സംഭാവന ചെയ്യുന്നത് 2,153 കോടി രൂപയാണ്. ഇതിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ മാത്രം ശിവ് നാടാർ പ്രതിവർഷം നൽകുന്നത് 1,992 കോടി രൂപയാണ്. മുകേഷ് അംബാനിയും കുടുംബവും 407 കോടി രൂപയാണ് ജീവകാരുണ്യ സംഭാവനയായി നൽകിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്നാം തവണയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന വ്യക്തി എന്ന പദവിയിലേക്ക് ശിവ് നാടാർ എത്തുന്നത്.
പട്ടികയിൽ മൂന്നാം സ്ഥാനത്ത് ബജാജ് കുടുംബമാണ്. 352 കോടി രൂപയാണ് ബജാജ് കുടുംബത്തിൻ്റെ സംഭാവന. അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് അദാനിയും കുടുംബവും 330 കോടി രൂപയാണ് ജീവകാരുണ്യ സംഭാവന നൽകിയത്. അദാനി കുടുബം പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. മുൻവർഷത്തേക്കാൾ 16% വർധനയാണ് ജീവകാരുണ്യ സംഭാവനയിൽ ഉണ്ടായിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയക്കാണ് അദാനി ഗ്രൂപ്പ് സംഭാവനയുടെ പ്രഥമപരിഗണന നൽകിയിരിക്കുന്നത്. നൈപുണ്യ വികസനത്തിലും കമ്മ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാമുകളിലുമാണ് അദാനി ഗ്രൂപ്പിൻ്റെ പിന്നീടുള്ള പരിഗണനകൾ.
പട്ടികയിലെ ആദ്യത്തെ 10 വ്യക്തികൾ 2024 സാമ്പത്തിക വർഷത്തിൽ 4,625 കോടി രൂപയാണ് ജീവകാരുണ്യ പ്രവർത്തനത്തിന് സംഭാവന ചെയ്തത്. ആദ്യ പത്തിൽ ഇടംപിടിച്ചവരിൽ ആറ് പേർ തങ്ങളുടെ ജീവകാരുണ്യ സംഭാവനകൾ പ്രധാനമായും വിദ്യാഭ്യാസ മേഖലയിലാണ് കേന്ദ്രീകരിച്ചത്.
ഹുറുൺ ഇന്ത്യ ജീവകാരുണ്യ പട്ടിക 2024
ശിവ് നാടാർ & കുടുംബം - ₹ 2,153 കോടി - വിദ്യാഭ്യാസം
മുകേഷ് അംബാനിയും കുടുംബവും - ₹ 407 കോടി - പിന്നാക്ക സമുദായങ്ങൾക്കുള്ള പ്രവേശനം
ബജാജ് ഫാമിലി - ₹ 352 കോടി - എഞ്ചിനീയറിംഗ് വിദ്യാഭ്യാസം
കുമാർ മംഗലം ബിർളയും കുടുംബവും - ₹ 334 കോടി - വിദ്യാഭ്യാസം
ഗൗതം അദാനിയും കുടുംബവും - ₹ 330 കോടി - വിദൂര ഗ്രാമങ്ങൾക്കുള്ള വിദ്യാഭ്യാസം
നന്ദൻ നിലേക്കനി - ₹ 307 കോടി - ഇക്കോസിസ്റ്റം ബിൽഡിംഗ്
കൃഷ്ണ ചിവുകുല - ₹ 228 കോടി - വിദ്യാഭ്യാസം
അനിൽ അഗർവാളും കുടുംബവും - ₹ 181 കോടി - വിദ്യാഭ്യാസം
സുസ്മിതയും സുബ്രതോ ബാഗ്ചിയും - ₹ 179 കോടി - പബ്ലിക് ഹെൽത്ത് കെയർ
രോഹിണി നിലേക്കനി - ₹ 154 കോടി - ഇക്കോസിസ്റ്റം ബിൽഡിംഗ്