ബജാജ് ഓട്ടോ ലിമിറ്റഡ്; അറ്റാദായത്തിൽ 8 % വർധന

Update: 2025-01-28 13:36 GMT
ബജാജ് ഓട്ടോ ലിമിറ്റഡ്; അറ്റാദായത്തിൽ 8 % വർധന
  • whatsapp icon

2024 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ ബജാജ് ഓട്ടോയുടെ അറ്റാദായം 8 ശതമാനം വർധിച്ച് 2,196 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഒക്ടോബർ-ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 2,033 കോടി രൂപയായിരുന്നു. ഇതോടെ ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 0.49 ശതമാനം ഉയർന്ന് 8,421.80 രൂപയായി.

കമ്പനിയുടെ മൊത്തം വരുമാനം മൂന്നാം പാദത്തിൽ 13,169 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 12,165 കോടി രൂപയായിരുന്നു. 

മൂന്നാം പാദത്തിൽ മൊത്തം 12,24,472 യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 12,00,997 യൂണിറ്റുകളായിരുന്നു. ആഭ്യന്തര വിപണിയിലെ വിൽപ്പന വർഷം തോറും 9 ശതമാനം ഇടിഞ്ഞ് 7,07,105 രൂപയായി. 

Tags:    

Similar News