അപ്പോളോ ടയേഴ്‌സ് ലിമിറ്റഡിന്റെ ഈ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 337 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ 497 കോടി രൂപയായിരുന്നു അറ്റാദായം.
കമ്പനിയുടെ പ്രവർത്തന വരുമാനം മൂന്നാം പാദത്തിൽ 6,927.95 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6,595.37 കോടി രൂപയായിരുന്നു വരുമാനം.
ഈ പാദത്തിലെ മൊത്തം ചെലവുകൾ 6,467.4 കോടി രൂപയാണ്. മുൻ വർഷത്തെ ഇതേ കാലയളവിൽ 5,877.93 കോടി രൂപയായിരുന്നു ചെലവ്.