മുത്തൂറ്റ് ഫിനാന്‍സ്: അറ്റാദായം 22 ശതമാനം ഉയര്‍ന്നു
- പ്രവര്‍ത്തന വരുമാനം 36 ശതമാനം വര്‍ധിച്ച് 5,189 കോടി രൂപയായി
- ഏകീകൃത വായ്പാ ആസ്തികള്‍ 34 ശതമാനം വര്‍ധിച്ച് 111,308 കോടി രൂപയായി
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് അറ്റാദായത്തില്‍ 22 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 1,392 കോടി രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ഇത് 1,145 കോടി രൂപയായിരുന്നു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ മൊത്തം വരുമാനം 36 ശതമാനം വര്‍ധിച്ച് 5,189 കോടി രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ ഇത് 3,820 കോടി രൂപയായിരുന്നു. കമ്പനിയുടെ മാനേജ്മെന്റിന് കീഴിലുള്ള ഏകീകൃത വായ്പാ ആസ്തികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 82,773 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 34 ശതമാനം വര്‍ധിച്ച് 111,308 കോടി രൂപയായി.
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍, കമ്പനിയുടെ പ്രധാന സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോയില്‍ 37 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. 26,305 കോടി രൂപയുടെ സുപ്രധാന വളര്‍ച്ചയാണ് സ്റ്റാന്‍ഡ് എലോണ്‍ ലോണ്‍ എയുഎം കൈവരിച്ചത്.
ത്രൈമാസാടിസ്ഥനത്തില്‍ തങ്ങളുടെ വളര്‍ച്ച അതിവേഗം തുടരുന്നതില്‍ അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു. സംയോജിത വായ്പാ ആസ്തികള്‍ 1,11,000 എന്ന മറ്റൊരു നാഴികക്കല്ലു പിന്നിട്ടിരിക്കുകയാണ്. ഇതോടൊപ്പം മുത്തൂറ്റ് ഫിനാന്‍സ് മാത്രം കൈകാര്യം ചെയ്യുന്ന വായ്പാ ആ്തികള്‍ 97,000 കോടി രൂപയും മറി കടന്നു.
ഒമ്പത് മാസത്തിനിടെ സ്വര്‍ണ വായ്പയില്‍ 21,660 കോടി രൂപയുടെ വര്‍ധനയുണ്ടായി, 29 ശതമാനം വളര്‍ച്ചയാണിത്'', മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.