2024 ഡിസംബർ പാദത്തിൽ ഐആർസിടിസിയുടെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം 13 ശതമാനം വർധിച്ച് 341.08 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 299.99 കോടി രൂപയായിരുന്നു ലാഭം.
മൂന്നാം പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 1,281.20 കോടി രൂപയായി വർദ്ധിച്ചു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,161.04 കോടി രൂപയായിരുന്നു. 2024-25 സാമ്പത്തിക വർഷത്തേക്ക് 2 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഷെയറിന് 3 രൂപ വീതമുള്ള രണ്ടാമത്തെ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.