ബില്ലുകള്‍ക്ക് അനുമതി നല്‍കാന്‍ താമസം: കേന്ദ്രത്തിനും, കേരള ഗവര്‍ണര്‍ക്കും സുപ്രീം കോടതി നോട്ടീസ്

നവംബര്‍ 24 വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കും

Update: 2023-11-20 08:02 GMT

നിയമസഭ പാസാക്കിയ നിരവധി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച (നവംബര്‍ 20) കേന്ദ്ര സര്‍ക്കാരിനോടും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസിനോടും പ്രതികരണം തേടി.

എട്ട് ബില്ലുകള്‍ക്കു ഗവര്‍ണര്‍ അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന കാര്യം മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലാണു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

നവംബര്‍ 24 വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കും. അന്ന് കോടതിയില്‍ ഹാജരായിരിക്കണമെന്ന് അറ്റോര്‍ണി ജനറലിനോടു സുപ്രീം കോടതി നിര്‍ദേശിച്ചു. അറ്റോര്‍ണി ജനറലോ സോളിസിറ്റര്‍ ജനറലോ ഹാജരായാല്‍ മതിയെന്നും കോടതി പറഞ്ഞു.

കേരളത്തിന്റേതു പോലെ സമാനമായ ഹര്‍ജി തമിഴ്‌നാട് സര്‍ക്കാരും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Tags:    

Similar News