ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ സൗദി

  • സൗദി പ്രതിനിധിസംഘം ഉടനേ ഇന്ത്യ സന്ദര്‍ശിക്കും
  • നഗരങ്ങള്‍ക്കൊപ്പം ഗിഫ്റ്റ് സിറ്റിയും സൗദി സംഘം പരിഗണിക്കും

Update: 2023-09-12 09:14 GMT

 നിക്ഷേപം സുഗമമാക്കുന്നതിന് സൗദി അറേബ്യ തങ്ങളുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ (എസ്ഡബ്ല്യുഎഫ്) ഒരു ഓഫീസ്  ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനു തയാറെടുക്കുന്നു. കൂടാതെ, വെഞ്ച്വര്‍ ക്യാപിറ്റല്‍ വഴി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനും സൗദിക്ക് പദ്ധതിയുണ്ട്.

ഇതിനായി  ഏതാനും ആഴ്ചകള്‍ക്കുള്ളില്‍  ഒരു പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് അയക്കുമെന്ന് സൗദി ആറേബ്യന്‍  നിക്ഷേപ മന്ത്രി ഖാലിദ് എ അല്‍ ഫാലിഹ് അറിയിച്ചു. പ്രതിനിധി സംഘം മുംബൈ, ന്യൂഡെല്‍ഹി എന്നിവയ്ക്കൊപ്പം ഗിഫ്റ്റ് സിറ്റിയും സന്ദർശിക്കും.  ഇന്ത്യ-സൗദി അറേബ്യ ഇന്‍വെസ്റ്റ്മെന്റ് ഫോറം മീറ്റിംഗിലാണ്  അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ സൗദി അറേബ്യ സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും  ഫോറം മീറ്റിംഗില്‍ പങ്കെടുത്തു.

വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍ വഴി  ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനുള്ള തന്റെ താല്‍പ്പര്യവും  മന്ത്രി ഖാലിദ് എ അല്‍ ഫാലിഹ്    എടുത്തുപറഞ്ഞു. 2000 ഏപ്രില്‍ മുതല്‍ 2023 ജൂണ്‍ വരെ  ഇന്ത്യയില്‍ സൗദിയുടെ നിക്ഷേപം 322 കോടി ഡോളറാണ്.

 റിയാദില്‍ ഓഫീസ് തുറക്കാന്‍ ഇന്ത്യയ്ക്കും  താല്പര്യമുണ്ടെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും  വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍  ഫോറം മീറ്റിംഗില്‍ അറിയിച്ചു

Tags:    

Similar News