വിപണിയില്‍ ഒന്നാം സ്ഥാനം വീണ്ടെടുത്ത് സാംസങ്; മുന്നേറ്റം നടത്തി വണ്‍ പ്ലസും, പോക്കോയും
15.1 ശതമാനം വിപണി വിഹിതമുള്ള റിയല്‍മി ആണ് രണ്ടാം സ്ഥാനത്ത്
വിവോയെ മറികടന്ന് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ സാംസങ് ഒന്നാം സ്ഥാനം വീണ്ടെടുത്തു.
2023 കലണ്ടര്‍ വര്‍ഷത്തില്‍ ജുലൈ-സെപ്റ്റംബര്‍ പാദത്തില്‍ 44 ദശലക്ഷം യൂണിറ്റുകളാണു സാംസങ് ഷിപ്പ് ചെയ്തതെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്റെ കണക്കുകള്‍ പറയുന്നു.
5ജി സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്പ്‌മെന്റ് 25 ദശലക്ഷം യൂണിറ്റിലെത്തി. എന്‍ട്രി ലെവല്‍ ഫോണുകളുടെ വില്‍പ്പനയില്‍ 16 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി.
ശരാശരി ഇന്ത്യക്കാരന്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ പണം കൂടുതല്‍ ചെലവഴിക്കുന്ന പ്രവണത കൂടി. സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ഒരാള്‍ ശരാശരി 21,000 രൂപ ചെലവഴിക്കുന്നുണ്ടെന്നാണു കണക്ക്.
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇപ്പോള്‍ സാംസങിന്റെ വിഹിതം 16.2 ശതമാനമാണ്. 15.1 ശതമാനം വിഹിതമുള്ള റിയല്‍മി ആണ് രണ്ടാം സ്ഥാനത്ത്. 13.9 ശതമാനം വിഹിതമുള്ള വിവോ മൂന്നാം സ്ഥാനത്തുമാണ്.
ഷവോമി (11.7%), ഒപ്പോ (9.9%), വണ്‍ പ്ലസ് (6.2 %), പോക്കോ (5.7%), ആപ്പിള്‍ (5.5%) എന്നിങ്ങനെയാണ് വിവിധ ബ്രാന്‍ഡുകളുടെ വിപണി പങ്കാളിത്തം.