സാം ആള്‍ട്ട്മാനെ മൈക്രോസോഫ്റ്റില്‍ എടുത്തു; പ്രഖ്യാപനവുമായി സത്യ നദെല്ല
ആള്‍ട്ട്മാനൊപ്പം ഓപ്പണ്‍ എഐയില്‍നിന്നും പടിയിറങ്ങിയ ഗ്രെഗ് ബ്രോക്ക്മാനും മൈക്രോസോഫ്റ്റില്‍ ചേര്‍ന്നു
ഓപ്പണ്‍ എഐ സിഇഒ സ്ഥാനത്തുനിന്നും പുറത്താക്കിയ സാം ആള്‍ട്ട്മാനെ മൈക്രോസോഫ്റ്റില്‍ എഐ റിസര്‍ച്ച് ടീമില്‍ നിയമിച്ചു. അഡ്‌വാന്‍സ്ഡ് എഐ റിസര്‍ച്ച് ടീമിന്റെ സിഇഒയായിരിക്കും സാം ആള്‍ട്ട്മാന്‍.
ആള്‍ട്ട്മാനൊപ്പം ഓപ്പണ്‍ എഐയില്‍നിന്നും പടിയിറങ്ങിയ ഗ്രെഗ് ബ്രോക്ക്മാനും മൈക്രോസോഫ്റ്റില്‍ ചേര്‍ന്നു.
നവംബര്‍ 20ന് തിങ്കളാഴ്ച മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയാണ് ഇക്കാര്യം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്.
' സാം ആള്‍ട്ട്മാനും ഗ്രെഗ് ബ്രോക്കമാനും മൈക്രോസോഫ്റ്റില്‍ ഒരു പുതിയ നൂതന എഐ ഗവേഷണ സംഘത്തെ നയിക്കാന്‍ ചേരുകയാണെന്ന വാര്‍ത്ത പങ്കുവയ്ക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട് ' നദെല്ല കുറിച്ചു.
ഓപ്പണ്‍ എഐയില്‍ 10 ബില്യന്‍ ഡോളറിലധികം നിക്ഷേപമാണു മൈക്രോസോഫ്റ്റിനുള്ളത്. ഓപ്പണ്‍ എഐയുടെ ഓഹരിയുടെ 49 ശതമാനവും മൈക്രോസോഫ്റ്റിന്റേതാണ്.
പിന്നെ ഒരു 49 ശതമാനം ഓഹരി ജോലിക്കാരുടെയും നിക്ഷേപകരുടെയുമാണ്. ബാക്കി വരുന്ന രണ്ട് ശമതാനം ഓഹരി മാത്രമാണ് ഓപ്പണ്‍ എഐ കമ്പനിയുടേതായി ഉള്ളത്.