കാനഡയിലെ ക്ഷേത്രത്തിനുനേരെ ഖാലിസ്ഥാന്‍ ആക്രമണം; പ്രതികരിച്ച് ട്രൂഡോ
- ആക്രമണം നടത്തിയ ഗ്രൂപ്പിനെതിരെ പ്രതികരിക്കാതെ ട്രൂഡോ
- ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറുമായി സഹകരിച്ച് സംഘടിപ്പിച്ച കോണ്‍സുലര്‍ ക്യാമ്പിന് പുറത്തായിരുന്നു ആക്രമണം
- കനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവ്രെയും ആക്രമണത്തെ അപലപിച്ചു
കാനഡയിലെ ബ്രാംപ്ടണിലുള്ള ക്ഷേത്രത്തിനുനേരെ ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണം. ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അതിശക്തമായ പ്രതിഷേധവും നിരാശയും പ്രകടിപ്പിച്ചു. ക്ഷേത്രത്തില്‍ നവംബര്‍ 3ന് നടന്ന പരിപാടിക്ക് ശക്തമായ സുരക്ഷാ നടപടികള്‍ക്കായി മുന്‍കൂര്‍ അഭ്യര്‍ത്ഥിച്ചിട്ടും ആക്രമണം ഉണ്ടായതായി ഹൈക്കമ്മീഷന്‍ കുറ്റപ്പെടുത്തി.
''നവംബര്‍ മൂന്നിന് ടൊറന്റോയ്ക്ക് സമീപമുള്ള ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറുമായി സഹകരിച്ച് സംഘടിപ്പിച്ച കോണ്‍സുലര്‍ ക്യാമ്പിന് പുറത്ത് ഇന്ത്യാ വിരുദ്ധര്‍ സംഘടിപ്പിക്കുന്ന അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ കണ്ടു. പ്രാദേശിക സഹ-സംഘാടകരുടെ പൂര്‍ണ്ണ സഹകരണത്തോടെ ഞങ്ങളുടെ കോണ്‍സുലേറ്റുകള്‍ സംഘടിപ്പിക്കുന്ന പതിവ് കോണ്‍സുലാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം തടസ്സങ്ങള്‍ അനുവദിക്കുന്നത് കാണുന്നതില്‍ കടുത്ത നിരാശയുണ്ട്'', എക്ലസിലെ ഒരു പോസ്റ്റില്‍ ഹൈക്കമ്മീഷന്‍ പറഞ്ഞു.
നവംബര്‍ 2-3 തീയതികളില്‍ വാന്‍കൂവറിലും സറേയിലും നടന്ന സമാനമായ ക്യാമ്പുകള്‍ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും ഹൈക്കമ്മീഷന്‍ ചൂൂണ്ടിക്കാട്ടി. വിസ അപേക്ഷകളും പാസ്പോര്‍ട്ട് പുതുക്കലും പോലുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഇവന്റുകളാണ് കോണ്‍സുലാര്‍ കോ-ക്യാമ്പുകള്‍.
അതേസമയം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ഓരോ കനേഡിയനും അവരുടെ വിശ്വാസം ആചരിക്കാന്‍ അവകാശമുണ്ടെന്ന് വാദിച്ചു. 'ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറില്‍ നടന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. ഓരോ കനേഡിയനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാന്‍ അവകാശമുണ്ട്', ട്രൂഡോ പറഞ്ഞു. എന്നാല്‍ അദ്ദേഹം ആക്രമണത്തിന് ഉത്തരവാദികളായവരെ കുറ്റപ്പെടുത്തുന്നില്ല. ഒരു പ്രത്യേക ഗ്രൂപ്പിനെയും അദ്ദേഹം പരാമര്‍ശിച്ചുമില്ല.
കനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയറി പൊയ്ലിവ്രെയും ആക്രമണത്തെ അപലപിച്ചു, അതേസമയം ഈ സംഭവത്തോടെ ''റെഡ് ലൈന്‍'' കടന്നതായി പാര്‍ലമെന്റ് അംഗം ചന്ദ്ര ആര്യ പറഞ്ഞു.
സ്ഥിതിഗതികള്‍ക്ക് മറുപടിയായി, ഭാവിയിലെ കോണ്‍സുലര്‍ ക്യാമ്പുകള്‍ പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.
അക്രമത്തെ അപലപിച്ച ഒന്റാറിയോ സിഖ്‌സ് ആന്‍ഡ് ഗുരുദ്വാര കൗണ്‍സില്‍ (ഒഎസ്ജിസി) സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു.
കാനഡയിലെ ഖാലിസ്ഥാനികളെ ലക്ഷ്യം വച്ചുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനക്കുറിച്ചുള്ള ട്രൂഡോയുടെ ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിനിടെയാണ് ഈ ആക്രമണം.