പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചേക്കും

  • കരട് നിയമം നിയമ മന്ത്രാലയം പരിശോധിച്ചുവരുന്നു
  • ആദായ നികുതി നിയമത്തിന്റെ സമഗ്രമായ പുനപരിശോധന ഉണ്ടാകുമെന്ന് ധനമന്ത്രി മുന്‍പ് വ്യക്തമാക്കിയിരുന്നു

Update: 2025-01-18 12:02 GMT

ബജറ്റ് സമ്മേളനത്തില്‍ പുതിയ ആദായ നികുതി ബില്‍ അവതരിപ്പിക്കാന്‍ സാധ്യത. കരട് നിയമം നിയമ മന്ത്രാലയം പരിശോധിച്ചുവരികയാണ്.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ നിലവിലുള്ള ആദായ നികുതി നിയമം ലളിതവല്‍ക്കരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. നിലവിലുള്ള നിയമത്തിലെ ഭേദഗതിയായിരിക്കില്ല, പുതിയ നിയമമായിരിക്കും അവതരിപ്പിക്കുകയെന്നാണ് വിലയിരുത്തല്‍. ഈ മാസം 31 മുതല്‍ ഏപ്രില്‍ 4 വരെയാണ് ബജറ്റ് സമ്മേളനം. ആറ് പതിറ്റാണ്ട് പഴക്കമുള്ള 1991 ലെ ആദായ നികുതി നിയമത്തിന്റെ സമഗ്രമായ പുനപരിശോധന ആറ് മാസത്തിനുള്ളിലുണ്ടാകുമെന്ന് നേരത്തെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

അവലോകനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും നിയമം സംക്ഷിപ്തവും വ്യക്തയും ഉറപ്പാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ഒരു ആന്തരിക സമിതി രൂപീകരിച്ചിരുന്നു.

നിയമത്തിന്റെ വിവിധ വശങ്ങള്‍ അവലോകനം ചെയ്യുന്നതിനായി 22 പ്രത്യേക ഉപസമിതികളും രൂപീകരിച്ചു. നിയമത്തിന്റെ അവലോകനത്തിനായി ആദായനികുതി വകുപ്പിന് വിവിധ മേഖലകളില്‍ നിന്ന് 6,500 നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Tags:    

Similar News