ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 9 പൈസയുടെ നേട്ടത്തോടെ 87.28 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. വിദേശ വിപണിയിൽ അമേരിക്കൻ കറൻസിയുടെ ബലഹീനതയും ക്രൂഡ് ഓയിൽ വിലയിലെ ഇടിവുമാണ് രൂപയ്ക്ക് തുണയായത്.
വെള്ളിയാഴ്ച, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞ് 87.37 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ ബാരലിന് 0.49 ശതമാനം ഇടിഞ്ഞ് 72.45 ഡോളറിലെത്തി.
അതേസമയം, ആറ് കറൻസികളുടെ ഒരു ബാസ്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.57 ശതമാനം കുറഞ്ഞ് 106.95 ൽ വ്യാപാരം നടത്തി.