റീട്ടെയിലാണ് താരം

ബാങ്കിന്റെ മൊത്തം ലാഭമായ 409.19 കോടി രൂപയിൽ, 80 ശതമാനത്തിലധികവും വന്നത് റീട്ടെയില്‍ ബാങ്കിങ് ഇടപാടുകളിൽ നിന്നനാണ്

Update: 2023-10-20 11:24 GMT

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്  അതിന്റെ  സുസ്ഥിര ലാഭത്തിലേക്കുള്ള യാത്ര സഭലമാക്കാനുള്ള  ശ്രമങ്ങൾക്കു റീട്ടെയില്‍ ബാങ്കിംഗ്. ഇടപാടുകൾ  വലിയ  ഊർജം പകരുന്നു .

ബാങ്കിന്റെ നികുതിയ്ക്കു മുമ്പുള്ള   ലാഭം തര൦  തിരിച്ചു പരിശിധിക്കുമ്പോൾ, മനസിലാകുന്നതു  ബാങ്കിന്റെ മൊത്തം ലാഭമായ 409.19 കോടി രൂപയിൽ, 80 ശതമാനത്തിലധികവും വന്നത് റീട്ടെയില്‍ ബാങ്കിങ് ഇടപാടുകളിൽ നിന്നനാണ്. ഇത് 331.32 കോടി രൂപയാണ്. ട്രഷറി പ്രവര്‍ത്തനങ്ങള്‍ 13.06 കോടി രൂപയുടെ (നികുതിക്കു മുമ്പ്) നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ കോര്‍പറേറ്റ് ബാങ്കിംഗ് വിഭാഗത്തിലെ നികുതിക്കു മുമ്പുള ലാഭം വെറും 23.06 കോടി രൂപയാണ്.

എന്നാല്‍,   71.65 കോടി രൂപ നഷ്ടത്തിൽ  അവസാനിച്ച  കഴിഞ്ഞ വര്ഷത്തേ,  ഇതേ കാലയളവിനേക്കാളും, നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ കഴിഞ്ഞ പാദത്തിലെ  8.75 കോടി രൂപയുടെ താരതമ്യേന കുറഞ്ഞ ലാഭത്തിനേക്കാളും വളരെ മികച്ച പ്രകടനമാണ്  കോർപ്പറേറ്റ് ബാങ്കിങ് വിഭാഗം ഈ പാദത്തിൽ കാഴ്ചവെച്ചത്, 

അറ്റാദായത്തില്‍ 23% വര്‍ധന

സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ എസ്‌ഐബി 274.81 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 223.10 കോടി രൂപയില്‍ നിന്നും 23.18 ശതമാനത്തിന്റെയും, 2024 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ 202.35 കോടി രൂപയില്‍ നിന്നും 35.81 ശതമാനത്തിന്റെയും ഉയര്‍ന്ന കണക്കാണ്. ബാങ്കിന് സന്തോഷിക്കാന്‍ മറ്റ് നിരവധി ഘടകങ്ങളുമുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തി ഒരു വര്‍ഷം മുമ്പ് 3,856.13 കോടി രൂപയായിരുന്നത് അവലോകന പാദത്തില്‍ 3713.87 കോടി രൂപയായി കുറഞ്ഞു.  വാര്‍ഷികാടിസ്ഥാത്തില്‍   മൊത്തം നിഷ്‌ക്രിയ ആസ്തി 5.67 ശതമാനത്തില്‍ നിന്നും 5.23 ശതമാനമായി കുറഞ്ഞപ്പോള്‍ അറ്റ നിഷ്‌ക്രിയ ആസ്തി 32 ശതമാനം താഴ്ച്ചയോടെ 2.51 ശതമാനത്തില്‍ നിന്നും 1.70 ശതാമനത്തിലേക്ക് എത്തി.

മറ്റൊരു ശ്രദ്ധേയ പ്രകടനം

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മറ്റൊരു ശ്രദ്ധേയ പ്രകടനം മറ്റ് വരുമാന മേഖലകളിലേതാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 40 ശതമാനം വര്‍ധിച്ച് 255 കോടി രൂപയില്‍ നിന്നും 356 കോടി രൂപയായി.

ടോപ് ലൈന്‍ പ്രകടനത്തെക്കാള്‍ പ്രൊവിഷനിംഗ് കുറഞ്ഞത് ബാങ്കിനെ മികച്ച ലാഭത്തിലേക്ക് നിയിച്ചു. വലിയ തോതില്‍ നിഷ്‌ക്രിയ ആസ്തികളുള്ള ബാങ്ക് ഇത്തവണയും പ്രൊവിഷനിംഗിനായി വലിയൊരു തുക മാറ്റി വെയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാല്‍ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ പ്രൊവഷനിംഗ് 71.5 ശതമാനം കുറഞ്ഞ് 179 കോടി രൂപയില്‍ നിന്നും 51 കോടി രൂപായയി.

അവലോകന കാലയളവില്‍ നിഷ്‌ക്രിയ ആസ്തിയുടെ മികച്ച രീതിയിലുള്ള വീണ്ടെടുക്കല്‍ വഴിയാണ് ഇത് സാധ്യമായത്.

2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 374 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി വീണ്ടെടുക്കല്‍ നടത്തിയപ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ 475 കോടി രൂപയായി ഉയര്‍ന്നു. വരും പാദങ്ങളിലും നിഷ്‌ക്രിയ ആസ്തികളുടെ വലിയ തോതിലുള്ള വീണ്ടെടുക്കലും ഇത്തരം അക്കൗണ്ടുകളുടെ നവീകരണവും ബാങ്ക് ലക്ഷ്യമിടുന്നുവെന്ന് എസ്‌ഐബിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മൈഫിന്‍പോയിന്റിനോട്് പറഞ്ഞു.

തലയ്ക്കുമീതെ എന്‍പിഎ

ഇത്രയും അനുകൂല ഘടകങ്ങള്‍ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിഷ്‌ക്രിയ ആസ്തി ബാങ്കിന് തലവേദനയാണ്. തുടര്‍ച്ചയായി രണ്ട് സിഇഒമാരും മറ്റെന്തിനെക്കാളും ശ്രദ്ധ നല്‍കിയത് നിഷ്‌ക്രിയ ആസ്തി കുറയ്ക്കുന്നതിനാണ്. ബാങ്കിന്റ് 6,300 കോടി രൂപയുടെ മിച്ച ആസ്തിയുമായി  താരതമ്യപ്പെടുത്തുമ്പോള്‍ മൊത്തം നിഷ്‌ക്രിയ ആസ്തിയായ ( എൻ പി എ ) 3714 കോടി രൂപ അത്ര എളുപ്പം അവഗണിക്കാവുന്നതല്ല.

മുന്‍ എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ കുറച്ച് കാലത്തേക്ക് ആസ്തി വളര്‍ച്ച മരവിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

ആസ്തികള്‍ വളരണമെങ്കില്‍ അവ അനിവാര്യമായും 'എ' റേറ്റിംഗോ അതിനു മുകളിലോ ആയിരിക്കണമെന്ന് അദ്ദേഹം ഉറപ്പാക്കിയിരുന്നു, ഈ തന്ത്രം ശരിക്കും ഫലം കണ്ടു. നിഷ്‌ക്രിയ ആസ്തി കെണിയില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാമെന്ന് അറിയാതെ ആറേഴ് വര്‍ഷമായി വര്‍ധിച്ചു വരുന്ന കിട്ടാക്കട  കണക്കു പുസ്തകത്തെ ഉറ്റുനോക്കുന്ന ഒരു ബാങ്കിനെ സംബന്ധിച്ചിടത്തോളം, നിലവിലെ വളര്‍ച്ചാ പ്രതീക്ഷകള്‍ തീര്‍ച്ചയായും നിര്‍ണ്ണായകമാണ്.

Tags:    

Similar News