പുതുവത്സരത്തിന് മലയാളി കുടിച്ചത് 108 കോടിയുടെ മദ്യം. ഇന്നലെ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ബെവ്‌കോ നടത്തിയത്. കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തലേന്ന് വിറ്റഴിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു. ഇത്തവണ മദ്യവില്‍പ്പനയിൽ 13 കോടിയുടെ വർധനവാണ് ഉണ്ടായത്.
പുതുവത്സര തലേന്ന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്‌ലെറ്റാണ്. ഇവിടെ 92.31 ലക്ഷം രൂപയുടെ മദ്യം വിറ്റു. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ 86.65 ലക്ഷം, കൊച്ചി കടവന്ത്ര ഔട്ട്‌ലെറ്റില്‍ 79.09 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ഔട്ട്‌ലെറ്റുകളിലെ വില്‍പന.
ക്രിസ്മസ്-പുതുവത്സര വില്‍പ്പനയില്‍ ഇത്തവണയും ബെവ്‌കോയ്ക്ക് റെക്കോര്‍ഡാണ്. ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്. കഴിഞ്ഞ സീസണില്‍ 697.05 കോടിയുടെ മദ്യമാണ് വിറ്റത്. ഏകദേശം 15 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണയുണ്ടായത്.