ധനലക്ഷ്മി ബാങ്കിന് പുതിയ സിഇഓ: ആര്‍ബിഐ അംഗീകാരം നല്‍കി

  • ഏപ്രില്‍ 19 ലെ എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരമാണ് നിയമനം
  • അജിത് കുമാര്‍ കെ.കെ. മൂന്ന് വര്‍ഷത്തേക്ക് ധനലക്ഷ്മി ബാങ്കിന്റെ എംഡിയും സിഇഒയും ആയി ചുമതലയേല്‍ക്കും
  • ഇന്നത്തെ ആദ്യഘട്ട വ്യാപാരത്തില്‍ ബിഎസ്ഇയില്‍ ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ 2.28 ശതമാനം ഇടിഞ്ഞ് 42.80 രൂപയായി

Update: 2024-04-19 05:28 GMT

ധനലക്ഷ്മി ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി അജിത് കുമാര്‍ കെ കെയെ നിയമിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് അനുമതി ലഭിച്ചു. ഏപ്രില്‍ 19 ലെ എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരമാണ് നിയമനം.

2024 ഏപ്രില്‍ 18-ന് അയച്ച കത്തില്‍, 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ സെക്ഷന്‍ 35 ബി പ്രകാരം അജിത് കുമാര്‍ കെ.കെ. മൂന്ന് വര്‍ഷത്തേക്ക് ധനലക്ഷ്മി ബാങ്കിന്റെ എംഡിയും സിഇഒയും ആയി ചുമതലയേല്‍ക്കും.

ഇന്നത്തെ ആദ്യഘട്ട വ്യാപാരത്തില്‍ ബിഎസ്ഇയില്‍ ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ 2.28 ശതമാനം ഇടിഞ്ഞ് 42.80 രൂപയായി. 1,082.89 കോടി രൂപ വിപണി മൂലധനമുള്ള ധനലക്ഷ്മി ബാങ്കിന്റെ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 58.70 രൂപയില്‍ നിന്ന് 35 ശതമാനം ഇടിഞ്ഞു.

നിലവിലെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജെ.കെ ശിവനില്‍ നിന്ന് കുമാര്‍ ചുമതല ഏറ്റുവാങ്ങും.

ഒരു പിന്‍ഗാമി ചുമതലയേല്‍ക്കുന്നതുവരെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജെ കെ ശിവന്റെ കാലാവധി നീട്ടാനുള്ള ധനലക്ഷ്മി ബാങ്കിന്റെ അഭ്യര്‍ത്ഥന ജനുവരിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ശിവന്റെ യഥാര്‍ത്ഥ കാലാവധി 2024 ജനുവരി 29-ന് അവസാനിച്ചു.

Tags:    

Similar News