കെഎസ്ഇബിക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കാനുള്ളത് 642 കോടി

  • 204.5 കോടി രൂപയുടെ കുടിശ്ശികയുടെ കാര്യത്തില്‍ കെഎസ്ഇബി ലിമിറ്റഡും സ്ഥാപനങ്ങളും തമ്മില്‍ തര്‍ക്കത്തിലാണ്
  • സില്‍ക്കല്‍ മെറ്റലര്‍ജിക്കല്‍ ലിമിറ്റഡാണ് പട്ടികയില്‍ ആദ്യം
  • കുടിശ്ശിക വരുത്തിയിട്ടുള്ളത് 2,400 സ്വകാര്യ സ്ഥാപനങ്ങള്‍

Update: 2023-08-07 10:33 GMT

ഈ വര്‍ഷം മാര്‍ച്ച് 31 വരെ 2,400 സ്വകാര്യ സ്ഥാപനങ്ങള്‍ കെഎസ്ഇബിക്കു വൈദ്യുതി ചാര്‍ജായി നല്‍കാനുള്ളത് 642.10 കോടി. ഇതിൽ 204.5 കോടി കുടിശ്ശികയുടെ കാര്യത്തില്‍ കെഎസ്ഇബിയും, ഇതിൽ പല സ്ഥാപനങ്ങളും തമ്മില്‍ തര്‍ക്കത്തിലാണെന്നു കെഎസ്ഇബിയുടെ രേഖകള്‍ വ്യക്തമാക്കുന്നു. കെ എസ് ഇ ബി ക്കു ഉപഭോക്താക്കളിൽ നിന്ന് കിട്ടാനുള്ള മൊത്തം കുടിശിക 3260 കോടിയാണ്. ഇതിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം കൊടുക്കാനുള്ളത് 1646 കോടിയും. കുടിശ്ശിക ഈടാക്കാനായി  ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി കെ എസ് ഇ ബി മുന്നോട്ടു വന്നിട്ടുണ്ട്. 

സിൽക്കൽ മെറ്റലർജിക്കൽ ലിമിറ്റഡാണ് കുടിശ്ശിക വരുത്തിയിട്ടുള്ള കമ്പനികളുടെ പട്ടികയിൽ ആദ്യം. കമ്പനിയുടെ കുടിശ്ശിക 67.52 കോടി രൂപയാണ്. ബിനാനി സിങ്ക് ആണ് തൊട്ടുപിന്നിൽ. കുടിശ്ശിക 45.50 കോടി രൂപ. ഹൈടെക് ഇലക്ട്രിക് ആൻഡ് ഹൈഡ്രോപവർ ലിമിറ്റഡിന്റെ കുടിശ്ശിക 37.30 കോടി രൂപയാണ്. ട്രാവൻകോർ റയോൺ ലിമിറ്റഡിന്റേത് 27.97 കോടി രൂപ. ബന്നാരിഅമ്മൻ സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡിന്റേത് 23.20 കോടി രൂപ.


Full View


Tags:    

Similar News