ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യാ-പാക് മത്സരത്തിന് റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പ്

  • ജിയോ ഹോട്ട്സ്റ്റാറിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ 60.2 കോടി വ്യൂവേഴ്സ്ഷിപ്പാണ് മത്സരം നേടിയത്
  • മത്സരത്തിന്റെ തുടക്കത്തില്‍തന്നെ കാഴ്ചക്കാരുടെ എണ്ണം 6.8 കോടിയായിരുന്നു

Update: 2025-02-24 03:12 GMT

ഞായറാഴ്ച ദുബായില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഒരു മെഗാ ബ്ലോക്ക്ബസ്റ്ററായി മാറി. പുതുതായി സൃഷ്ടിച്ച പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാറിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ 60.2 കോടി വ്യൂവര്‍ഷിപ്പാണ് മത്സരം നേടിയത്.

ജിയോ സിനിമ, ഡിസ്‌നി +ഹോട്ട്സ്റ്റാര്‍ എന്നീ പ്ലാറ്റ്ഫോമുകളുടെ ലയനത്തിലൂടെ രൂപീകരിച്ച ജിയോഹോട്ട്സ്റ്റാറാണ് ഓണ്‍ലൈനില്‍ മത്സരം സ്ട്രീം ചെയ്തത്. 241 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് വിരാട് കോഹ്ലി വിജയ റണ്‍സ് നേടിയപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം 60.2 കോടി ആയിരുന്നു. അവസാന സ്‌ട്രോക്കില്‍ കോഹ്ലി തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.

കളിയുടെ ആദ്യ ഓവര്‍ മുഹമ്മദ് ഷമി എറിഞ്ഞപ്പോള്‍, കാഴ്ചക്കാരുടെ എണ്ണം 6.8 കോടിയായി കുതിച്ചുയരുകയും മത്സരത്തിലൂടെ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു.

പാക്കിസ്ഥാന്‍ ഇന്നിംഗ്സിന്റെ അവസാന ഓവറില്‍ 32.1 കോടി പ്രേക്ഷകരിലെത്തി, ഇന്നിംഗ്സ് ഇടവേളയില്‍ 32.2 കോടിയിലെത്തി. ഇന്ത്യ റണ്‍ പിന്തുടരല്‍ ആരംഭിച്ചപ്പോള്‍, കാഴ്ചക്കാരുടെ എണ്ണം 33.8 കോടിയായി ഉയര്‍ന്നു, ഗണ്യമായ കാലയളവില്‍ 36.2 കോടിയില്‍ സ്ഥിരത പുലര്‍ത്തി, ഇന്ത്യ വിജയത്തിലേക്ക് കുതിച്ചപ്പോള്‍ റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു.

2023ല്‍ ഇന്ത്യ ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാനുമായി കളിച്ചപ്പോള്‍ രജിസ്റ്റര്‍ ചെയ്ത 3.5 കോടിയായിരുന്നു ഉയര്‍ന്ന പീക്ക് കണ്‍കറന്‍സിയുടെ മുന്‍ റെക്കോര്‍ഡ്.

ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന കാഴ്ചക്കാര്‍ 2.8 കോടി ആയിരുന്നു.

ഞായറാഴ്ച നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം വയാകോം18, സ്റ്റാര്‍ ഇന്ത്യ എന്നിവയുടെ ലയനത്തിലൂടെ പുതുതായി രൂപീകരിച്ച സംയുക്ത സംരംഭമായ ജിയോസ്റ്റാറിന്റെ ടെറസ്ട്രിയല്‍ ചാനലുകളില്‍ തത്സമയം സംപ്രേഷണം ചെയ്തു.

Tags:    

Similar News