പ്രധാനമന്ത്രി ഓസ്ട്രിയയില്‍

  • ഇന്ത്യ സുഹൃത്തും പങ്കാളിയുമെന്ന് ഓസ്ട്രിയ
  • ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് മോദി
  • 41 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്
;

Update: 2024-07-10 08:27 GMT
prime minister wants a warm welcome in austria
  • whatsapp icon

രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനുശേഷം വിയന്നയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യന്‍ അംബാസഡര്‍ ശംഭുകുമാരനും ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി അലക്സാണ്ടര്‍ ഷാലെന്‍ബര്‍ഗും ചേര്‍ന്ന് സ്വീകരിച്ചു.അവിടെ ഇന്ത്യന്‍ പ്രവാസികളും പ്രധാനമന്ത്രിയെ സ്വീകരിക്കാനുണ്ടായിരുന്നു.

ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമര്‍ പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ത്ഥം അത്താഴ വിരുന്ന് നടത്തി. ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി അലക്സാണ്ടര്‍ ഷാലെന്‍ബെര്‍ഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വാഗതം പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ആഗോള സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കുള്ള സംയുക്ത പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഷാലെന്‍ബെര്‍ഗ് പറഞ്ഞു.

ഇന്ത്യയെ സുഹൃത്തും പങ്കാളിയും എന്ന് വിശേഷിപ്പിച്ചാണ് ഓസ്ട്രിയന്‍ ചാന്‍സലര്‍ കാള്‍ നെഹാമര്‍ മോദിയെ സ്വാഗതം ചെയ്തത്. സന്ദര്‍ശന വേളയില്‍ രാഷ്ട്രീയവും സാമ്പത്തികവും ചര്‍ച്ച ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നെഹാമറിന്റെ ഊഷ്മളമായ സ്വാഗതത്തിന് മറുപടിയായി, പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് നന്ദി പറയുകയും ഇന്ത്യയും ഓസ്ട്രിയയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് പ്രസ്താവിക്കുകയും ചെയ്തു.

41 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 1983ല്‍ ഇന്ദിരാഗാന്ധിയാണ് അവസാനമായി രാജ്യം സന്ദര്‍ശിച്ച പ്രധാനമന്ത്രി.

Tags:    

Similar News