യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗം ചരിത്രമാക്കി മോദി

  • സൗഹൃദവും സഹകരണവും ശക്തമാക്കണമെന്ന് പ്രധാനമന്ത്രി
  • സംയുക്തയോഗത്തില്‍ അംഗങ്ങളുടെ അഭിനന്ദനപ്പെരുമഴ
  • നിര്‍ണായകമേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നതില്‍ അംഗങ്ങളുടെ പിന്തുണ

Update: 2023-06-23 05:46 GMT

ഇരു ജനാധിപത്യ രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദം ഊട്ടിയുറപ്പിക്കാനും പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരണം വിപുലീകരിക്കാനും യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യുക എന്നത് വലിയൊരംഗീകാരമാണ്. മോദി ഇത് രണ്ടാം തവണയാണ് സംയുക്ത സമ്മേളത്തില്‍ സംസാരിക്കുന്നത് എന്നത് പ്രത്യേകതയുമാണ്. എല്ലാ നേതാക്കള്‍ ലഭിക്കുന്ന ഒരു അവസരവുമല്ല. രാജ്യത്തെ 1.4 ബില്യണ്‍ ജനതയ്ക്ക് കിട്ടുന്ന ഒരു പരിഗണനകൂടിയാണ് ഇക്കാര്യം. യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭിനന്ദിച്ച് നിരവധി അമേരിക്കന്‍ നിയമനിര്‍മാതാക്കളാണ് രംഗത്തുവന്നിട്ടുള്ളത്.

പധാനമന്ത്രി മോദിയുടെ പ്രസംഗം, ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സൗഹൃദം ഊന്നിപ്പറയുകയന്നതായിരുന്നുവെന്ന് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍പേഴ്‌സണും സെനറ്റ് ഇന്ത്യ കോക്കസ് കോ-ചെയര്‍മാനുമായ സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിലൂടെ മെച്ചപ്പെട്ട അവസരങ്ങളും സാമ്പത്തിക ബന്ധങ്ങളും സൃഷ്ടിക്കപ്പെട്ടു. 'ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍ എന്നിവയില്‍ നമ്മുടെ സഹകരണം വിപുലീകരിക്കാനും പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും ഈ സന്ദര്‍ശന വേളയില്‍ തീരുമാനമെടുത്തതില്‍ സന്തോഷമുള്ളതായും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

സെനറ്റ് ഇന്ത്യാ കോക്കസിന്റെ കോ-ചെയര്‍ എന്ന നിലയില്‍, ഈ ബന്ധത്തില്‍ തുടര്‍ പങ്കാളിത്തമാണ് താന്‍ പ്രതീക്ഷിക്കുന്നത്. കാരണം യുഎസ്-ഇന്ത്യ ബന്ധം നിക്ഷേപം അര്‍ഹിക്കുന്ന ഒന്നാണെന്ന് ഏവര്‍ക്കുമറിയാം-യുഎസ് ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിന് (എഇസിഎ) കീഴില്‍ ഇന്ത്യയിലേക്കുള്ള പ്രതിരോധ സൈനിക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന പരിഗണിക്കുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്സിനെ കാര്യക്ഷമമാക്കുന്നതിനുള്ള നിയമനിര്‍മ്മാണം അവതരിപ്പിച്ച സെനറ്റര്‍ വിശദീകരിച്ചു.

മോദിയുടെ സന്ദര്‍ശനത്തെയും കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തെയും പ്രതിരോധം, ബഹിരാകാശ സഹകരണം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാകുന്ന സഹകരണത്തെയും ഹൗസ് ഫോറിന്‍ അഫയേഴ്സ് ഇന്‍ഡോ-പസഫിക് സബ്കമ്മിറ്റി ചെയര്‍വുമണ്‍ യംഗ് കിമ്മും ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ മൈക്കല്‍ മക്കോളും സ്വാഗതം ചെയ്തിട്ടുമുണ്ട്.

മോദിയുടെ ഈ സന്ദര്‍ശനം സ്വതന്ത്രവും തുറന്നതും സമൃദ്ധവുമായ ഇന്തോ-പസഫിക്ക് മേഖല സംബന്ധിച്ച പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിന് സഹായിച്ചു. നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു അന്താരാഷ്ട്രക്രമത്തിനുള്ള പിന്തുണകൂടിയാണ് ഇത്. കോടിക്കണക്കിന് ആളുകള്‍ക്ക് സമൃദ്ധിയും സുരക്ഷയും സൃഷ്ടിക്കുന്നതില്‍ യുഎസ്-ഇന്ത്യ ബന്ധം ഇനി നിര്‍ണായക പങ്കുവഹിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ആഗോളതലത്തില്‍ ജനാധിപത്യം വിപുലീകരിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. പ്രത്യേകിച്ചും ഇന്ന് ലോകം കടന്നുപോകുന്നത് പല പ്രതിസന്ധികകളിലൂടെയുമാണ്. ഈ സാഹചര്യത്തില്‍ ഇന്‍ഡ്യാ-യുഎസ് സാമ്പത്തിക പങ്കാളിത്തം, പങ്കിടുന്ന മൂല്യങ്ങള്‍, ദേശീയ സുരക്ഷ തുടങ്ങിയവയില്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞതായി കാണ്‍ഗ്രസ് അംഗം ഫ്രഞ്ച് ഹില്‍ പറഞ്ഞു. ' ഇന്ത്യ അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയാണ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുന്നു,'' ഹില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ് അംഗം റാഷിദ ത്‌ലൈബ്, കോറി ബുഷ്, ഇല്‍ഹാന്‍ ഒമര്‍, ജമാല്‍ ബോമാന്‍ എന്നിവര്‍ സംയുക്ത യോഗം ബഹിഷ്‌കരിച്ചു.

Tags:    

Similar News