കെ രാധാകൃഷ്ണന് പകരം ഒ ആര്‍ കേളു പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയാകും

  • പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് നല്‍കുക
  • വി എന്‍ വാസവന് ദേവസ്വം വകുപ്പിന്റെ ചുമതല നല്‍കും
  • പാര്‍ലമെന്ററി കാര്യ വരുപ്പ് എം ബി രാജേഷിന് നല്‍കും
;

Update: 2024-06-20 10:42 GMT
or kelu will replace k radhakrishnan as the scheduled caste welfare minister
  • whatsapp icon

എംപിയായി തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കും. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് നല്‍കുക. വി എന്‍ വാസവന് ദേവസ്വം വകുപ്പിന്റെ ചുമതല നല്‍കും. പാര്‍ലമെന്ററി കാര്യ വരുപ്പ് എം ബി രാജേഷിന് നല്‍കും.

പാര്‍ട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ ഒ.ആര്‍. കേളു, സംവരണ മണ്ഡലമായ മാനന്തവാടിയില്‍നിന്നുള്ള നിയമസഭാംഗമാണ്. ജില്ലയിലും സംസ്ഥാനത്തും പട്ടികവര്‍ഗക്കാരെ പാര്‍ട്ടിയോടടുപ്പിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ 52-കാരന്റെ മന്ത്രിസഭാ പ്രവേശനം.

പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് കെ രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്നത്. ആലത്തൂരില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ വിജയിച്ച സിപിഎമ്മിന്റെ ഏക സ്ഥാനാര്‍ത്ഥിയാണ് കെ രാധാകൃഷ്ണന്‍. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് പട്ടിക വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനുള്ള ഉത്തരവില്‍ രാധാകൃഷ്ണന്‍ ഒപ്പിട്ടിരുന്നു. കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ ഒഴിവാക്കും. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്.

Tags:    

Similar News